Latest News

അറസ്റ്റിലായ ചിമ്മിണി ഹനീഫയ്‌ക്കെതിരേ വിദ്യാനഗറിലും കേസ്

കാസര്‍കോട്‌: വാരാപ്പുഴ പെണ്‍വാണിഭ കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ചിമ്മിണി ഹനീഫ(40)ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. മധൂര്‍ അര്‍ജുനകുളി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണു കോട്ടിക്കുളം സ്വദേശിയായ ഹനീഫയ്‌ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

ഹനീഫയ്ക്ക് പുറമെ പുഷ്പാവതി, മൂസ, ഷംസു, ലത്തീഫ് തുടങ്ങി മറ്റു ഒമ്പതു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2009-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പുഷ്പാവതി പെണ്‍വാണിഭ സംഘത്തില്‍ എത്തിക്കുകയും തുടര്‍ന്നു രണ്ടുവര്‍ഷത്തോളം ഹനീഫ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവച്ചുവെന്നുമാണു കേസ്. ഒരാഴ്ച്ചമുമ്പാണ് ക്രൈംബ്രാഞ്ച് സംഘം ഹനീഫയെ അറസ്റ്റു ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottikkulam, Chimmini Haneefa, Arrested, Case, Vidya nagar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.