Latest News

ഇടുക്കിഡാമിലേക്ക് ഓട്ടോറിക്ഷ മറിച്ച് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകള്‍ മരിച്ചു

കട്ടപ്പന: കട്ടപ്പന വെള്ളയാംകുടിക്കു സമീപം ഓട്ടോറിക്ഷ ഇടുക്കി ജലാശയത്തിലേക്കു മറിഞ്ഞ് 13-കാരി മരിച്ചു. കിഴക്കേമാട്ടുക്കട്ട ചിത്രാംകുന്നേല്‍ കുഞ്ഞുമോന്റെ മകള്‍ അശ്വതി (13) ആണ് മരിച്ചത്. ബുധനാഴ്ച വെളിപ്പിനു മൂന്നോടെയാണ് സംഭവം. ആശുപത്രിയിലേക്കാണെന്നു പറഞ്ഞു കുഞ്ഞുമോന്‍ കുടുംബത്തേയുംകൂട്ടി ഓട്ടോറിക്ഷയില്‍ പോയതാണെന്നു പറയുന്നു.

കുഞ്ഞുമോന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷില്‍ ഭാര്യ സിന്ധു (38), മക്കളായ ആദ്ര (14), അശ്വതി (13) എന്നിവരാണുണ്ടായിരുന്നത്. കുഞ്ഞുമോനാണു വാഹനം ഓടിച്ചിരുന്നത്. ബഹളംകേട്ട് അയല്‍ക്കാര്‍ എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. സാമ്പത്തിക ബാധ്യതമൂലം ഓട്ടോറിക്ഷ മറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചതാണ് കുഞ്ഞുമോന്‍ പോലീസിനോടുപറഞ്ഞു. നരിയംപാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് അശ്വതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside Attempt, Police, Student, Died

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.