Latest News

ബിയര്‍കുപ്പിയുമായി കുച്ചുപുടി കളിച്ച യുവാവിനെ പോലീസ് പൊക്കിയെടുത്ത് സ്റ്റേഷനിലെത്തിച്ചു

കാഞ്ഞങ്ങാട് : മദ്യലഹരിയില്‍ ബിയര്‍ കുപ്പി തലയില്‍വെച്ച് ആടിപ്പാടി നൃത്തം ചെയ്ത് പോലീസ് എയ് ഡ് പോസ്റ്റില്‍ ചാടിക്കയറിയ യുവാവിനെ പോലീസ് പൊക്കിയെടുത്ത് സ്റ്റേഷനിലെത്തിച്ചു.

നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബി(36)യെയാണ് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിലെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്ന് പോലീസ് പൊക്കിയത്. 

തൊട്ടടുത്ത ബാറില്‍ നിന്ന് മൂക്കറ്റം മദ്യപിച്ച ജിബി അവിടുന്ന് ബിയര്‍കുപ്പി തലയില്‍വെച്ച് കുച്ചുപ്പുടി സ്റ്റൈലില്‍ നൃത്തം ചെയ്യുകയും, പോലീസിനോട് ഇത് ക്ലാസിക്കല്‍ കുച്ചുപുടിയാണെന്ന് പറഞ്ഞ് എയ്ഡ് പോസ്റ്റില്‍ ചാടിക്കയറുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ ജിബി ഞാന്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണെന്നും എന്നെ ഒന്നും ചെയ്യരുതെന്നും ഞാന്‍ പറവൂരിലേക്ക് പറന്നുപൊയ്‌ക്കോള്ളാമെന്നും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Beer Bottile, Dance, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.