Latest News

ഫാന്‍ വേണമെന്ന് തേജ്പാലിന്റെ ആവശ്യം കോടതി തള്ളി

പനാജി:  ലോക്കപ്പില്‍ ഫാന്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തെഹല്‍ക്ക മുന്‍മുഖ്യപത്രാധിപര്‍ തരുണ്‍ തേജ്പാല്‍ നല്‍കിയ അപേക്ഷ പനാജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇദ്ദേഹം രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ഫാന്‍ വേണമെന്ന് കാണിച്ച് അപേക്ഷ നല്‍കിയിരുന്നത്. തെഹല്‍കയിലെ യുവപത്രപ്രവര്‍ത്തകയെ നവംബര്‍ 7, 8 തീയതികളില്‍ ഗോവയിലെ ഹോട്ടല്‍ ഹയാറ്റിന്റെ ലിഫ്റ്റില്‍ പീഡിപ്പിച്ചെന്ന കേസിലാണ് തേജ്പാല്‍ അറസ്റ്റിലായത്. കോടതി അദ്ദേഹത്തെ ആറുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

അറസ്റ്റ് ചെയതതിന് ശേഷമുണ്ടായ തുടര്‍ച്ചയായ ചോദ്യം ചെയ്യലും ഒട്ടും പരിചയമില്ലാത്ത ലോക്കപ്പ് ജീവിതവും തേജ്പാലിന് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ലൈംഗികശേഷി പരിശോധനക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പരിശോധനക്ക് ശേഷം അദ്ദേഹത്തിന് ലൈംഗക ശേഷിയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഗോവ പോലീസിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thejpal, Fan, Court, Rape Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.