Latest News

ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നയാള്‍ അതേ ലോറി കയറി മരിച്ചു

ഒല്ലൂര്‍ : നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നയാള്‍ അതേ ലോറി കയറി മരിച്ചു. മരത്താക്കര കോനിക്കര എടുക്കളത്തൂര്‍ പരേതനായ അന്തോണിയുടെ മകന്‍ വര്‍ഗ്ഗീസ് (56) ആണ് മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് 5 മണിക്ക് കുഞ്ഞനംപാറ ജങ്ഷന് സമീപത്തെ ലോറി ബുക്കിങ്ഓഫീസ് പാര്‍ക്കിങ് സ്ഥലത്തായിരുന്നു അപകടം.കൂലിപ്പണിക്കാരനായ ഇയാള്‍ തലേ ദിവസം രാത്രിയിലാണ് പാര്‍ക്കിങ് സ്ഥലത്തെ ലോറിക്കടിയില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയത്.

താഴെ ആള്‍ കിടന്നുറങ്ങുന്നത് ലോറി ജീവനക്കാരുടെ ശ്രദ്ധയിലും പെട്ടില്ല. വെളുപ്പിന് ലോഡ് കയറ്റാന്‍ വണ്ടി എടുക്കുന്നതിനിടെ തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ വര്‍ഗ്ഗീസ് മരിച്ചു. ലോറി പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച വര്‍ഗ്ഗീസിന്റെ ഭാര്യ റീന ഏതാനും മാസം മുമ്പാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. മക്കള്‍: മീനു, സ്മിത, ആല്‍വിന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lorry, Obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.