കോട്ടയം: കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ നടന്ന കലാസന്ധ്യയുടെ ചിത്രം പുറത്തുവന്നു. 'വിവാദ വള'യണിഞ്ഞാണ് മണി കുവൈറ്റില്‍ പരിപാടി നടത്തിയതെന്നു വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. താന്‍ സ്ഥിരമായി അണിയുന്ന വളയായിരുന്നു കുവൈറ്റില്‍നിന്നു മടങ്ങിവന്നപ്പോഴും കൈയില്‍ അണിഞ്ഞിരുന്നതെന്ന മണിയുടെ വാദം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍.
ബെന്‍ ജോണ്‍സണ്‍ എന്ന സിനിമയ്ക്കു വേണ്ടി ചെമ്പില്‍ പണിത വളയാണിതെന്നായിരുന്നു മണി പറഞ്ഞിരുന്നത്. ഈ വളയില്‍ താന്‍ പിന്നീട് അഞ്ചര പവന്‍ സ്വര്‍ണ്ണം പൂശുകയായിരുന്നുവെന്നും മണി അവകാശപ്പെട്ടിരുന്നു. മണിയുടെ ഈ അവകാശവാദങ്ങള്‍ ശരിയാണെന്നു തെളിയിക്കുന്നതാണ് കുവൈറ്റിലെ കലാപരിപാടിയുടെ ചിത്രങ്ങള്‍.
വളയ്ക്കു പുറമേ വലിയ തൂക്കം വരുന്ന വിവാഹമോതിരവും മാലയും മണി അണിഞ്ഞിട്ടുള്ളതായി ചിത്രത്തില്‍നിന്നു വ്യക്തമാണ്. കുവൈറ്റില്‍ മണിയുടെ പരിപാടിയില്‍ പങ്കെടുത്ത ചില പ്രവാസി മലയാളികളാണ് ചിത്രം പുറത്തുവിട്ടത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചിത്രം അതിവേഗം പ്രചരിക്കുകയാണ്. ഇതോടെ പ്രതിക്കൂട്ടിലാകുന്നത് കസ്റ്റംസ് അധികൃതരാണ്. മണിയുടെ കയ്യില്‍ അണിഞ്ഞിരുന്ന വള അഞ്ചു ലക്ഷത്തി പതിമൂവായിരം രൂപ വില മതിക്കുന്നതാണെന്നും 22 കാരറ്റ് സ്വര്‍ണ്ണമാണെന്നും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ് നവാസ് പറഞ്ഞിരുന്നു.
വള വിദഗ്ദ പരിശോധന നടത്തിയപ്പോള്‍ 22.6 പവനുണ്ടെന്നു തെളിഞ്ഞതായും കസ്റ്റംസ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. മണിയുടെ കഴുത്തിലുണ്ടായിരുന്ന വലിയ മാല പരിശോധിക്കാതിരിക്കാന്‍ വള വലിച്ചെറിഞ്ഞു നല്‍കിയിട്ട് മണി രക്ഷപ്പെടുകയായിരുന്നു എന്നാണ് കസ്റ്റംസ് അധികൃതര്‍ ആരോപിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബ്രേസ്‌ലെറ്റ് ചൂണ്ടിക്കാട്ടി, ഇതു സ്വര്‍ണമാണോ എന്നു ചോദിച്ചപ്പോള്‍ രോഷംപൂണ്ട മണി ബ്രേസ്‌ലെറ്റ് ഊരി ഉദ്യോഗസ്ഥന്മാര്‍ക്കു നേരേ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ ആ ആരോപണം മണി നിഷേധിച്ചിരുന്നു. തന്നെ കസ്റ്റംസ് അധികൃതര്‍ മനഃപ്പൂര്‍വം വേട്ടയാടുകയാണെന്നായിരുന്നു മണി പ്രതികരിച്ചത്. മണിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തി വിശദീകരണം നല്‍കുമെന്നാണ് മണി അറിയിച്ചിരിക്കുന്നത്. കസ്റ്റംസ് പറയുന്നതു സത്യമാണെങ്കില്‍ മാല തിരിച്ചുകിട്ടണമെങ്കില്‍ മണി 60,000 രൂപ പിഴ അടയ്‌ക്കേണ്ടിവരും. മറിച്ചാണെങ്കില്‍ മണി നിയമനടപടി സ്വീകരിക്കാനാണ് സാധ്യത.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actor, Kalabhavan Mani, Gold Case

No comments:
Post a Comment