Latest News

പരാതിക്കാരിയുടെ സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന് തേജ്പാല്‍

പനാജി: തെഹല്‍ക മുന്‍ എഡിറ്റര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി കള്ളമാണെന്ന് തരുണ്‍ തേജ്പാല്‍. തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത് പരസ്പര സമ്മതത്തോടുകൂടിയുള്ളത് മാത്രമാണെന്ന് തേജ്പാല്‍ പറഞ്ഞതായി ഗോവ പോലീസ് പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കാതിക്കുകയോ അവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയോ ചെയ്യുന്ന ഒരാളല്ല താന്‍. പെണ്‍കുട്ടി പറയുന്നത് കള്ളമാണെന്നും തേജ്പാല്‍ ആണയിട്ടു. ഉഭയസമ്മതത്തോടെ മാത്രമായിരുന്നു പെണ്‍കുട്ടിയുമായി ഇടപെട്ടതെന്നും ഇപ്പോള്‍ ഇങ്ങനെയൊരു പരാതിവരാന്‍ കാരണമെന്തെന്ന് തനിക്കറയില്ലെന്നും തേജ്പാല്‍ വ്യക്തമാക്കി.

പോലീസ് കസ്റ്റഡിയിലുള്ള തേജ്പാലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും അയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നതായും പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thehalka, Rape Case, Thejpal

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.