Latest News

വ്യാജസ്വര്‍ണ്ണമുണ്ടാക്കി പണയം വച്ച് തട്ടിപ്പ്; നടന്‍ വിജയകുമാര്‍ മുഖ്യ സൂത്രധാരന്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വച്ച് വ്യാപക തട്ടിപ്പു നടക്കുന്നതായി റിപ്പോര്‍ട്ട്. നടന്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ വ്യാജസ്വര്‍ണ്ണമുണ്ടാക്കുകയും പിന്നീടിത് ഇടനിലക്കാര്‍വഴി ബാങ്കുകള്‍ പണയം വെക്കുകയുമാണെന്ന വിവരം ദൃശ്യങ്ങള്‍ സഹിതം ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ടു.

ജോലിയില്ലാത്ത ചെറുപ്പക്കാരെ ഇടനിലക്കാരാക്കിയായിരുന്നു വിജയകുമാറിന്റെ തട്ടിപ്പ്. സെലിബ്രിറ്റി ആയതുകൊണ്ട് ബാങ്കുകളില്‍ പണയവുമായി ചെല്ലാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ചെറുപ്പക്കാരെ ഇടനിലക്കാരാക്കുന്നത്. പലപ്പോഴും ജപ്തി നോട്ടീസ് എത്തുമ്പോഴാണ് ഇവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

ചെമ്പിന്റെ അളവ് കൂട്ടി നിര്‍മിക്കുന്ന ആഭരണങ്ങളില്‍ സ്വര്‍ണം പൂശിയാണ് തട്ടിപ്പ് നടത്തുന്നത്. കെഎസ്എഫ്ഇയുടെ ഗവണ്‍മെന്റ് വിഭാഗത്തില്‍ വരെ ഇത്തരം സ്വര്‍ണ്ണം പണയം വച്ചിട്ടുണ്ടെന്നും വിജയകുമാര്‍ പറയുന്നുണ്ട്. ചിലപ്പോള്‍ വിജയകുമാര്‍ നേരിട്ടെത്തിയും മറ്റു ചിലപ്പോള്‍ ഡ്രൈവര്‍ ജിജി, മാര്‍ഷല്‍ എന്നിവര്‍ വഴിയുമാണ് സ്വര്‍ണ്ണം എത്തിക്കുന്നതെന്ന് ഒരു ഇടനിലക്കാരന്‍ വെളിപ്പെടുത്തി.

കാട്ടാക്കടയിലെ ഒരു സ്വകാര്യ പണമിടപാട് കേന്ദ്രത്തില്‍ കഴിഞ്ഞ മാസം സ്വര്‍ണ്ണം പണയം വെക്കാനെത്തിയ വിജയകുമാറിനെ തട്ടിപ്പ് മനസിലാക്കിയ അധികൃതര്‍ തടഞ്ഞു വച്ചിരുന്നു. എന്നാല്‍ ഉന്നതസ്വാധീനം ഉപയോഗിച്ച് അന്ന് രക്ഷപ്പെടുകയായിരുന്നു. 2009ല്‍ വിജയകുമാറിനെതിരേ കുഴല്‍പ്പണക്കേസില്‍ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ ദിവസമാണ് വിജയകുമാര്‍ കുറ്റവിമുക്തനായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mlayalam Movie Actor, Vijayakumar, case, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.