കോഴിക്കോട്: ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്ന സംഘത്തെ പിന്തുടര്‍ന്ന എക്‌സൈസ് ഓഫീസറുടെ ചെവി മദ്യക്കടത്തുകാരന്‍ കടിച്ചുമുറിച്ചു. വാഹനങ്ങള്‍ വഴി മദ്യം കടത്തുന്നത് പരിശോധിക്കുന്നതിനിടെ സിവില്‍ സ്‌റ്റേഷനിലെ നാര്‍കോട്ടിക് സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വേങ്ങേരി പൂമംഗലം സതീശനു (46) നേരെയാണ് കൊയിലാണ്ടിയില്‍ ആക്രമണമുണ്ടായത്.
ചോമ്പാല സ്വദേശി രഞ്ജിത്ത്(41) ആണ് മല്‍പിടിത്തത്തിനിടെ സതീശന്റെ ഇടതുചെവി കടിച്ചു മുറിച്ചത്. കൂടെയുണ്ടായിരുന്ന പ്രകാശനെ(43)യും എക്‌സൈസ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ 8.30നാണ് നാര്‍കോട്ടിക് സ്‌ക്വാഡ് കൊയിലാണ്ടി ദേശീയപാതയില്‍ വാഹന പരിശോധന നടത്തിയത്. രഞ്ജിത്തും പ്രകാശനും സഞ്ചരിച്ച ഓട്ടോയില്‍ 240 കുപ്പി മദ്യം ഉണ്ടായിരുന്നു. ഇതറിഞ്ഞ എക്‌സൈസ് സ്‌ക്വാഡ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. രഞ്ജിത്ത് ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.
നിര്‍ത്താതെ ഓടിച്ചുപോയ ഓട്ടോയെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം ഏതാനും വാര അകലെ ഓട്ടോ തടഞ്ഞിട്ടു. രഞ്ജിത്തും പ്രകാശനും വാഹനത്തില്‍ നിന്ന് ഇറങ്ങി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീശനും മറ്റ് ഉദ്യോഗസ്ഥരും കേസ് സംബന്ധിച്ച രേഖകള്‍ തയാറാക്കുന്നതിനിടെ ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ചാണ് കേസെന്ന് മനസ്സിലാക്കിയ പ്രതികള്‍ പ്രകോപിതരാവുകയായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്‌ക്വാഡ് അംഗങ്ങള്‍ പിടിച്ചു.മല്‍പ്പിടിത്തത്തിനിടെ രഞ്ജിത്ത് സതീശന്റെ ഇടതു ചെവി കടിച്ചു മുറിക്കുകയാണുണ്ടായത്. ഇടതുചെവിയുടെ മുകള്‍ ഭാഗത്താണ് കടിയേറ്റത്.
സതീശനെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 19ാം വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രഞ്ജിത്തിനെയും പ്രകാശനെയും കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. ഇവര്‍ സഞ്ചരിച്ച ഓട്ടോയും മദ്യവും കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alcohol, Police, Case, Attack
No comments:
Post a Comment