തിരുവനന്തപുരം: അഭിനയമല്ലേ, ചുമ്മാതങ്ങ് ബൈക്കോടിച്ചു കളയാം എന്നു കരുതേണ്ട. സിനിമാ-സീരിയില്‍ രംഗങ്ങളിലെ ബൈക്കോട്ടത്തിന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. ഇക്കാര്യം അറിയിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് സിനിമാ സംഘടനകള്‍ക്കും സെന്‍സര്‍ ബോര്‍ഡിനും കത്തയച്ചു.
ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിര്‍ദേശം ലംഘിച്ചാല്‍ സിനിമാ നിര്‍മാതാവ്, അഭിനേതാവ് തുടങ്ങിയവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കത്തില്‍ സിങ് മുന്നറിയിപ്പ് നല്കി. 1988 ലെ മോട്ടോര്‍ വാഹന നിയമം 129 പ്രകാരമാണ് കേസെടുക്കുക. കാര്‍ രംഗങ്ങളില്‍ സീറ്റുബെല്‍റ്റ് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Helmat.
No comments:
Post a Comment