Latest News

മലയാളത്തിന്റെ ശാലീന സൗന്ദര്യം മാഞ്ഞിട്ട് ഇരുപത്തൊന്ന് വര്‍ഷം

മലയാളത്തിന്റെ ശാലീന സൗന്ദര്യം മാഞ്ഞിട്ട് വ്യാഴാഴ്ച ഇരുപത്തൊന്ന് വര്‍ഷം. കുട്ടിയായിരിക്കുമ്പോള്‍ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന നായികയായിരുന്നു മോനിഷ. ചുരുങ്ങിയ കാലം കൊണ്ട് ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടാനും മോനിഷയ്ക്ക് കഴിഞ്ഞു.

പതിനഞ്ചാം വയസില്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഈ നടിയെ തേടിയെത്തി. 6 വര്‍ഷത്തെ സിനിമാ ജീവിതത്തിലൂടെ പ്രേക്ഷകരുടെ മകളായും സഹോദരിയായും കാമുകിയായും മോനിഷ സ്ഥിരപ്രതിഷ്ഠ നേടി.

കോഴിക്കോട് ജില്ലിയിലെ പന്നിയങ്കരയിലാണ് മോനിഷ ഉണ്ണി ജനിച്ചത്. ചെറുപ്പകാലം മുതല്‍ തന്നെ നൃത്തത്തില്‍ അതീവ പ്രാവണ്യം നേടിയ മോനിഷയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നതും നൃത്തത്തിലൂടെയായിരുന്നു.

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ നഖക്ഷതങ്ങളാണ് മോനിഷയുടെ ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി സിനിമകള്‍ , പെരുന്തച്ചനും കമലദളവും തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ട് മലയാളത്തിന്റെ സ്നേഹം ഏറ്റുവാങ്ങി .

ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനായുള്ള യാത്രയില്‍ ആലപ്പുഴയ്ക്ക് അടുത്ത് ചേര്‍ത്തലയില്‍ വെച്ച് മോനിഷ ഉണ്ണി എന്ന മലയാളത്തിന്റെ കൂട്ടുകാരിയെ മരണം കവര്‍ന്നെടുത്തു. ഡിസംബര്‍ 5 ന് നടന്ന കാര്‍ അപകടത്തില്‍ മോനിഷ് വിട പറയുമ്പോള്‍ അത് മോനിഷയുടെ ജനന ദിവസം കൂടിയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Monisha, Died, Dicember 5, Accident

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.