കൊല്ലം: ഇല്ല, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല... ഒരു പിഴവും വരുത്തിയിട്ടുമില്ല... കൊല്ലം അതിവേഗ കോടതി മുറ്റത്തുകൂടെ ഡോ. ലൈലാ അശോകന്‍ വിളിച്ചു പറഞ്ഞ് കുതറുമ്പോള്‍ നീതി നടപ്പായതിന്റെ ആഹ്ലാദത്തിലായിരുന്നു മരിച്ച മിനി ഫിലിപ്പിന്റെ ഭര്‍ത്താവ്.
പുനലൂരില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിക്കാനിടയായ സംഭവത്തിലാണ് ഡോ. ലൈലാ അശോകന്‍ അടക്കം മൂന്നു ഡോക്ടര്‍മാര്‍ക്ക് തടവുശിക്ഷ ലഭിച്ചത്. ഇവര്‍ക്കു പുറമേ മൂന്നു നഴ്‌സുമാര്‍ക്കും തടവുശിക്ഷ വിധിച്ചു.
ഡോക്ടര്‍മാരായ ബാലചന്ദ്രന്‍, ലൈല അശോകന്‍, വിനു ബാലകൃഷ്ണന്‍ എന്നിവര്‍ക്കും നഴ്‌സുമാരായ അനിലകുമാരി, ശ്യാമളാദേവി, നഴ്‌സിംഗ് അസിസ്റ്റന്റ് സുജാതാ കുമാരി എന്നിവര്‍ക്കുമാണ് കോടതി ഒരുവര്‍ഷം തടവ് വിധിച്ചത്. കൊല്ലം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2006ല്‍ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയെതുടര്‍ന്ന് പത്തനാപുരം സ്വദേശി മിനി ഫിലിപ്പ് മരിച്ചത്.
ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതിനെതുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായിരുന്നില്ല. ഭാര്യ മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്നാരോപിച്ച് മിനിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടു. ചികിത്സയില്‍ പിഴവ് സംഭവിച്ചുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തില്‍ കണ്‌ടെത്തുകയും ചെയ്തു. ഇതും കോടതി പരിഗണിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Doctor, Nurse, Police, Court Order
No comments:
Post a Comment