കോട്ടയം: സ്വര്‍ണ്ണക്കടത്തുകാരന്‍ ഫയാസിന് മലയാളത്തിലെ പ്രമുഖ നായിക നടിയുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി സൂചന. നടിക്ക് ബിഎംഡബ്ല്യു കാര്‍ വാങ്ങാന്‍ ഫയാസ് സഹായം ചെയ്തുകൊടുത്തെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഫയാസില്‍നിന്ന് ഇതിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും അപ്പോഴേക്കും കാര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. താന്‍ ഈ കാര്‍ വിറ്റതായാണ് താരം ഇപ്പോള്‍ അവകാശപ്പെടുന്നത്.
കാര്‍ വാങ്ങുന്നതിന് ഫയാസ് ഇവര്‍ക്ക് കൈയയച്ച് പണം നല്‍കിയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഫയസും കൂട്ടരും സിനിമാ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയെന്ന് സംശയം ഉയരുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി വിവരം പുറത്തുവിടാതെ പേരും മറ്റും വിവരവും പുറത്തുവിട്ടാല്‍ നിയമനടപടികള്‍ക്ക് സാധ്യതയുണ്ടെന്നതിനാലാണ് നടിയുടെ പേര് ഞങ്ങള്‍ തല്‍ക്കാലം പുറത്തുവിടാത്തത്. ഉന്നത തലത്തില്‍ സ്വാധീനം ചെലുത്തി നടി വിവരം മറച്ചു വച്ചിരിക്കുകയാണെന്നാണ് സിനിമാ മേഖലകളില്‍നിന്ന് വിവരം ലഭിച്ചിരിക്കുന്നത്.
സിനിമാ സെറ്റുകളില്‍ മുന്‍പ് സ്ഥിരമായി ബിഎംഡബ്ല്യു കാറില്‍ എത്തിയിരുന്ന നടി ഇപ്പോള്‍ ഇന്നോവ കാറിലാണ് സെറ്റുകളില്‍ എത്തുന്നത്. മലയാളത്തിലെ പ്രമുഖ നടിയായ ഇവര്‍ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളുടെ പേരില്‍ മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ ഇവരുടെ പ്രണയവാര്‍ത്തകള്‍ ഇപ്പോഴും സജീവമാണ്. എന്നാല്‍ തന്നെക്കുറിച്ച് ഉയരുന്ന കഥകളെല്ലാം ഗോസിപ്പാണെന്ന നിലപാടാണ് ഇവര്‍ പലപ്പോഴും സ്വീകരിക്കുന്നത്.
ഫയാസിന് മലയാള സിനിമയിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന് മുന്‍പ് വിവരം വന്നിരുന്നു. ഫയാസിന്റെ കൂട്ടാളി സബീലിന്റെ ഫ്‌ളാറ്റില്‍ എത്തിയതിന് അടുത്തിടെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു മാത്രമാണ് താന്‍ ഫ്‌ളാറ്റില്‍ എത്തിയതെന്നാണ് ഇടവേള ബാബു അവകാശപ്പെടുന്നത്. 15 മിനിറ്റ് മാത്രമാണ് തന്നെ ചോദ്യം ചെയ്തതെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു അവകാശപ്പെട്ടിരുന്നു.
മുന്‍പ് ദിലീപ് നായകനായ ശൃംഗാരവേലിയില്‍ ഫയാസ് അഭിനയിച്ചിരുന്നു. ഫയാസിന്റെ കാര്‍ ഈ ചിത്രത്തില്‍ ഒരു പാട്ടു രംഗത്തില്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫയാസിനൊപ്പം ദുബായിലേക്ക് യാത്ര ചെയ്ത നടിയെയും ചോദ്യം ചെയ്യുമെന്ന് മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഉന്നതതലത്തില്‍ സമ്മര്‍ദം ചെലുത്തി ഇത് തല്‍ക്കാലം ഒഴിവാക്കിയെടുത്തതായാണ് വിവരം. കൊച്ചിയില്‍ താമസിക്കുന്ന വിവാഹമോചനം നേടിയ നടി മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ മാത്രമാണ് ഇവര്‍ സജീവമായിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold case, Navas, Actres, Car, case

No comments:
Post a Comment