Latest News

ദൂബായ് ഹിറ്റ് എഫ് എം റെക്കോര്‍ഡ് തിരുത്തി; മിഥുനും സിന്ധുവും ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കത്തില്‍

ദുബായ്: ഹിറ്റ് എഫ് എം റേഡിയോ അവതാരകരായ മലയാളികളായ മിഥുന്‍ രമേഷും സിന്ധുബിജുവും ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കത്തില്‍. 77 മണിക്കൂറും 11 മിനിറ്റും തുടര്‍ച്ചയായി റേഡിയോ പരിപാടി അവതരിപ്പിച്ച് സിംഗപ്പൂരിലെ ഹോട്ട് എഫ്.എം. റേഡിയോ ജോക്കിമാര്‍ സൃഷ്ടിച്ച റെക്കോഡ് ഇരുവരും തിരുത്തി.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച പരിപാടി 84 മണിക്കൂറെന്ന പുതിയ റെക്കോര്‍ഡിട്ടശേഷം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് അവസാനിച്ചത്. ദുബായിലെ അല്‍ബര്‍ഷയിലെ ലുലുമാളില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക റേഡിയോ സ്റ്റേഷനില്‍ പരിപാടി വീക്ഷിക്കുകയായിരുന്ന വന്‍ ജനാവലി ഹര്‍ഷാരവങ്ങളോടെയാണ് അവരെ എതിരേറ്റത്. ആ നിമിഷത്തിനായി അവര്‍ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു.

ആഴ്ചയില്‍ അഞ്ചു ദിവസം വൈകിട്ട് നടത്തുന്ന പരിപാടിയാണ് റെക്കോഡ് സൃഷ്ടിക്കാനായി തിരഞ്ഞെടുത്തത്. പാട്ടിനും വാര്‍ത്തയ്ക്കുമുള്ള ഇടവേള ഒഴിച്ചാല്‍ തുടര്‍ച്ചയായി സംസാരിക്കുകയും അതിഥികളുമായി സല്ലപിക്കുകയും ചെയ്യുന്നതാണ് പരിപാടി.

ഞായറാഴ്ച വൈകിട്ട് ഇരുവരും ചേര്‍ന്ന് 73 മണിക്കൂര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഉറങ്ങാനായി ആകെ എടുത്തത് 27 മിനിറ്റ് മാത്രമായിരുന്നു. ഗിന്നസ് ബുക്കിന്റെ വ്യവസ്ഥയനുസരിച്ച് മണിക്കൂറില്‍ അഞ്ചുമിനിറ്റ് വിശ്രമിക്കാം. ആ സമയം അവര്‍ കൂട്ടിവെച്ച് മൂന്നുമണിക്കൂറോളം ബാക്കിവെച്ചിരുന്നു. അത്യാവശ്യഘട്ടത്തില്‍മാത്രം അത് ഉപയോഗിച്ച് പുതിയ റെക്കോഡ് സൃഷ്ടിക്കുക എന്നതാണ് അവരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ച തന്ത്രം. അത് കൃത്യമായി പ്രയോഗത്തില്‍ വരുത്താന്‍ അവര്‍ക്കായി.

ജനപങ്കാളിത്തംകൊണ്ട് വ്യത്യസ്തമാകുകയാണ് ഹിറ്റ് എഫ്എമ്മിന്റെ റിക്കാര്‍ഡ് എന്ന് ഗിന്നസ് അധികൃതര്‍ അറിയിച്ചു. ലുലു മാളിലെ രണ്ടാം നിലയിലെ സ്റ്റുഡിയോയ്ക്ക് മുമ്പില്‍ 24 മണിക്കൂറും വമ്പിച്ച ജനാവലിയാണ് പരിപാടിക്ക് അവേശംപകരാന്‍ എത്തിയത്. റേഡിയോ പ്രേമികള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന പരിപാടികളുമായി മറ്റ് അവതാരകരും രംഗത്തുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dubai FM, Guinness Rccord

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.