Latest News

സുന്നി പ്രവര്‍ത്തകരുടെ കൊലപാതകം: മുഖ്യപ്രതിയായ ലീഗ് നേതാവ് കീഴടങ്ങി

മണ്ണാര്‍ക്കാട്: കല്ലാംകുഴിയിലെ സുന്നി പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി ചോലോട്ടില്‍ സിദ്ദീഖ്(43) പോലിസില്‍ കീഴടങ്ങി. കല്ലാംകുഴി എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി പള്ളത്ത് നൂറുദ്ദീന്‍, ജ്യേഷ്ഠ സഹോദരന്‍ പള്ളത്ത് കുഞ്ഞു ഹംസ, എന്നിവരെ കൊലപ്പെടുത്തുകയും മൂത്ത സഹോദരന്‍ പള്ളത്ത് കുഞ്ഞാന്‍ എന്ന മുഹമ്മദിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ ഒന്നാംപ്രതിയാണ് ഞായറാഴ്ച കീഴടങ്ങിയ മുസ്‌ലിംലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിദ്ദീഖ്.

കഴിഞ്ഞമാസം 20നാണ് കൊലപാതകം നടന്നത്. ഇ.കെ.വിഭാഗത്തിന്റെ തണല്‍ എന്ന സംഘടനയുടെ അന്യായ പിരിവിനെ ചോദ്യം ചെയ്തതാണു എ.പി വിഭാഗം സുന്നി പ്രവര്‍ത്തകരുടെ കൊലപാതകത്തിനിടയാക്കിയത്. ഭരണസ്വാധീനത്തിന്റെ തണലില്‍ പോലിസ് ഒത്താശയോടെ ഒളിവില്‍ കഴിഞ്ഞിരുന്ന സിദ്ദീഖ് ശനിയാഴ്ച കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ പങ്കെടുക്കുകയും മിനുട്‌സില്‍ ഒപ്പിടുകയും അവധിക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അതീവ രഹസ്യമായി നടന്ന സംഭവം മാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രതിയെ രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രാമധ്യേ ആര്യാമ്പാവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഈ കേസില്‍ നേരത്തെ 14 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കീഴടങ്ങിയ സിദ്ദീഖിന് അന്വേഷണ ഉദ്യോഗസ്ഥര്‍ വി.ഐ.പി. പരിഗണനയാണു നല്‍കിയത്. സിദ്ദീഖിനെ മണ്ണാര്‍ക്കാട് കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയിലായതായി സൂചനയുണ്ട്.
സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് വൈകിയത് പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കാനാണെന്നും ഇതിന് അന്വേഷണ സംഘത്തിന്റെ ഒത്താശയുണെ്ടന്നും പരാതിയുണ്ട്. സിദ്ദീഖിന്റെ പഞ്ചായത്ത് മെംബര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള ഗൂഢനീക്കമാണ് കഴിഞ്ഞദിവസം നടന്നതെന്നും ഇത് അന്വേഷണസംഘത്തിന്റെ ഒത്താശയോടെയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.