Latest News

തളിപ്പറമ്പില്‍ നിരോധനാജ്ഞ; ഹര്‍ത്താല്‍ തുടങ്ങി

കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 5 ദിവസത്തേക്കാണ് നിരോധനാജ്ഞ. ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ആറിന് ആരംഭിച്ചു. പറശ്ശിനിക്കടവ് ഉത്സവം, ശബരിമല തീര്‍ഥാടനം എന്നിവ പരിഗണിച്ച് വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടാണ് പെരുമ്പയില്‍ സി.പി.ഐ.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കലാശിച്ചത്. ആര്‍ എസ് എസ് പയ്യന്നൂര്‍ ടൗണ്‍ ശാഖാ കാര്യവാഹകും ഫോട്ടോഗ്രാഫറുമായ വിനോദ് കുമാര്‍ (28) ആണ് മരിച്ചത്.

മുഖത്തും നെഞ്ചിലും കുത്തേറ്റ വിനോദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വെട്ടേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നാരായണനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ സന്ദര്‍ശിച്ചു. വെട്ടേറ്റ മറ്റൊരാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലയിലെ പ്രശ്‌നബാധിത മേഖലയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Harthal, Murder, Vinod Kumar.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.