വാഷിംഗ്ടണ്‍:
ടെലിവിഷനില്‍ ഫുട്ബാള്‍ മത്സരം കാണുന്നതിടെ കരഞ്ഞ പിഞ്ചു കുഞ്ഞിനെ യുവാവ്
കൊലപ്പെടുത്തി. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. ത്രിവയന്‍സ് മാര്‍ക്കിസ്
വോള്‍ക്കര്‍ (22) എന്ന യുവാവാണ് കൊടും ക്രൂരത ചെയ്തത്. കാമുകിയുടെ അഞ്ചു മാസം
പ്രായമുള്ള കുഞ്ഞിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വോള്‍ക്കറെ പൊലീസ്
അറസ്റ്റുചെയ്തു. തുടര്‍ച്ചയായുള്ള കരച്ചില്‍ ഫുട്ബാള്‍ മത്സരം കാണുന്നതിന്
തടസമായപ്പോഴാണ് ഇയാള്‍ കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.
കരച്ചില്‍ ഉച്ചത്തിലായപ്പോള്‍ കലികയറിയ വോള്‍ക്കര്‍ കുട്ടിയെ തൂക്കിയെടുക്കുകയും രണ്ടടി ഉയരത്തില്‍ നിന്ന് താഴെയിടുകയും ചെയ്യുകയായിരുന്നു. മുഖത്തും തലയ്ക്കും പരുക്കേറ്റ കുഞ്ഞിനെ നാലു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല. സമീപവാസികള്‍ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരോട് ദേഷ്യപ്പെടുകയും കുഞ്ഞ് കരച്ചില്‍ അവസാനിപ്പിക്കാത്തതുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും വോള്‍ക്കര്‍ പ്രതികരിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Television, Murder Case, Police, Arrested
No comments:
Post a Comment