ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ ഗാംഗുലിക്ക് യുവ അഭിഭാഷകയുടെ മറുപടി. എ.കെ ഗാംഗുലിക്കെതിരെ ആരോപണമുന്നയിച്ചത് അദ്ദേഹത്തിന്‍്റെ പദവി കണ്ടിട്ടല്ല. അദ്ദേഹം അത്തരത്തിലുള്ള പ്രചരണം നടത്തുന്നത് അന്വേഷണത്തെ വഴിതെറ്റിക്കാനാണ്.
സംഭവത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ് തന്‍്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച സമിതിയെ വിമര്‍ശിക്കുന്നവര്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും അഭിഭാഷക തന്‍്റെ ബ്ളോഗില്‍ വ്യക്തമാക്കി.
ഇന്‍്റേണ്‍ഷിപ്പ് ചെയ്യുന്ന നിയമവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് യൂനിവേഴ്സിറ്റിയില്‍ മാര്‍ഗരേഖയില്ല. ലൈംഗികപീഡനത്തിന് ഇരയായാല്‍ പൊലീസില്‍ പരാതി പെടുകയെന്നല്ലാതെ മറ്റു വഴികളില്ല. എന്നാല്‍ വ്യക്തിപരമായ കാരണങ്ങാല്‍ പൊലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞില്ളെന്നും അവര്‍ ബ്ളോഗിലൂടെ വ്യക്തമാക്കി.
നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതി വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എ.കെ ഗാംഗുലി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പി. സദാശിവത്തിന് കത്ത് നല്‍കിയിരുന്നു. ‘ഒരു നിയമ വിദ്യാര്‍ഥിനിയെയും പീഡിപ്പിക്കുകയോ അസ്വാഭാവികമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. നിരവധി പുരുഷ, വനിതാ നിയമ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അവരൊക്കെയും ബഹുമാനം മാത്രമേ തിരിച്ചുതന്നിട്ടുള്ളൂ. വ്യക്തിപരമായി മോശം പെരുമാറ്റം തന്‍െറ രീതിയല്ല. സംഭവത്തില്‍ സുപ്രീംകോടതി ശരിയായ രീതിയിലല്ല പെരുമാറിയത്’- കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമങ്ങളില്‍ തുടരെ വരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മൗനം വെടിയാനുള്ള തീരുമാനമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഇപ്പോള്‍ അഭിഭാഷകയായി ജോലി ചെയ്യന്ന മുന്‍ നിയമ വിദ്യാര്‍ഥിനിയുടെ ബ്ളോഗിലാണ് 2012 ഡിസംബറില്‍ ഗാംഗുലി പീഡിപ്പിച്ചന്നെ ആരോപണം ആദ്യമായി പുറത്തുവരുന്നത്. തുടര്‍ന്ന് ഗാംഗുലിയെ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ നടപടി ആരംഭിക്കാമെന്ന് അറ്റോണി ജനറല്‍ ജി.ഇ വഹന്‍വതിയും റിപ്പോര്‍ട്ട് നല്‍കി.
കേന്ദ്രത്തിന്‍െറ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ എതിരായി റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ പുറത്താക്കാനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് കുറ്റം പൂര്‍ണമായി നിഷേധിച്ച് ഗാംഗുലി ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയത്. രാഷ്ട്രപതിയുടെ നിര്‍ദേശപ്രകാരം സുപ്രീം കോടതി നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടാല്‍ ഗാംഗുലിയെ കമീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാനാവും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Justice Gangully, Pape Case
No comments:
Post a Comment