ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുണ്ടാകാമായിരുന്ന കൂട്ടിയിടി കഷ്ടിച്ച് ഒഴിവായതോടെ തലനാരിഴക്കാണ് രാഹുല്‍ രക്ഷപെട്ടത്. രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ വിമാനവും വ്യോമസേനാ വിമാനവും ഒരേസമയം റണ്‍വേയിലെത്തിപ്പെടുന്നത് ഒഴിവായത് അവസാനിമിഷം ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലായിരുന്നു.
ലാന്‍ഡിങ്ങിന് അനുമതി കിട്ടിയത് അനുസരിച്ച് രാഹുല്‍ സഞ്ചരിച്ചിരുന്ന വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഈ സമയം വ്യോമസേനയുടെ ല്യൂഷിന്‍ വിമാനവും അതേ റണ്‍വേയിലുണ്ടായിരുന്നു. വ്യോമസേന വിമാനം അനുവദിച്ച സമയം കഴിഞ്ഞിട്ടും ടേക് ഓഫ് ചെയ്യാന്‍ വൈകിയതാണ് വലിയൊരു അപകടത്തിന്റെ വക്കില്‍ കാര്യങ്ങളെത്തിച്ചത്.
റണ്‍വേയില്‍ നിന്ന് വ്യോമസേനയുടെ വിമാനം ടേക് ഓഫ് ചെയ്തില്ലെന്ന് അവസാനനിമിഷമാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മനസ്സിലാക്കിയത്. അപകടം മനസ്സിലാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രാഹുലിന്റെ വിമാനത്തിന്റെ പൈലറ്റിനോട് ലാന്‍ഡ് ചെയ്യുന്നതിനിടെ അവസാന നിമിഷം ലാന്‍ഡിങ് ഒഴിവാക്കി പറക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക് ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Flight, Rahul Gandhi

No comments:
Post a Comment