Latest News

സ്വര്‍ണ്ണക്കടത്ത്: താരങ്ങളുടെ കണ്ടുമുട്ടല്‍ നബീലിന്റെ ഫ്ളാറ്റില്‍

കോട്ടയം: സ്വര്‍ണ്ണക്കടത്തിലെ പ്രമുഖരായ ഫായിസിന്റെയും നബീലിന്റെയും സുഹൃത്തുക്കള്‍ പരസ്പരം കണ്ടു മുട്ടിയത് ഏറണാകുളത്തെ നബീലിന്റെ ഫ്ളാറ്റില്‍ വച്ച്. നടന്‍ ഇടവേള ബാബുവും നിരവധി തവണ ഈ ഫ്ളാറ്റിലെ സന്ദര്‍ശകനായിരുന്നു.

ശ്രവ്യയും, മൈഥിലിയും, ഡാലുവുമടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ഈ ഫ്ളാറ്റിലെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്ളാറ്റില്‍ അസമയത്ത് ഉന്നതരുടെ വരവും പോക്കും സമീപത്ത് താമസിക്കുന്നവര്‍ സ്ഥിതീകരിക്കുന്നു. ഇതിനെതിരെ ഇവര്‍ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഫ്ളാറ്റ് പൂട്ടി മുദ്രവച്ചിരിക്കുകയാണ്. വഴിവിട്ട ബന്ധങ്ങള്‍ക്ക് ഫ്ളാറ്റ് വേദിയാകാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. നെടുമ്പാശ്ശേരിവഴി സ്വര്‍ണം കടത്തുന്ന യുവതികള്‍ വിമാനത്താവളത്തില്‍ നിന്നും ഈ ഫ്ളാറ്റിലെത്തിയാണ് സ്വര്‍ണ്ണം ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്നതും കമ്മീഷന്‍ പറ്റുന്നതും.

നേരത്തെ അറസ്റ്റിലായ റാഹിലയും ഹിറമോസയും ഇക്കാര്യം സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച സിബിഐ ചോദ്യം ചെയ്ത ഡാലുവും ശ്രവ്യയും ഫായിസിന്റെ സുഹൃത്തുക്കളായിരുന്നു. ഇവര്‍ ഏതെങ്കിലും തരത്തില്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാണോയെന്ന് സിബിഐ പരിശോധിച്ചുവരികയാണ്.

മലയാളത്തിലെ പ്രമുഖനടിയുള്‍പ്പെടെയുള്ള പല താരങ്ങളും ഇവിടത്തെ പതിവു സന്ദര്‍ശകരായിരുന്നു. ശ്രവ്യയും ഡാലുവും ഫായിസും നൈറ്റ്ക്ലബുകളില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. പത്തിലേറെ പ്രശസ്തരും അപ്രശസ്തരുമായ മോഡലുകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരും നിരീക്ഷണത്തിലാണ്. ഇവര്‍ നടത്തിയ യാത്രകളും ഫോണ്‍ സന്ദേശങ്ങളും പരിശോധിച്ചുവരികയാണ്.

വിമാനത്താവളങ്ങളില്‍ താരങ്ങള്‍ക്കു കാര്യമായ പരിശോധന നടത്താറില്ലാത്തതു കൊണ്ടാണ് ഇവരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത്. എന്നാല്‍, കൂടുതല്‍ താരങ്ങളിലേക്കു നീണ്ടതോടെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Case, Flat

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.