ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 1.25 കോടി രൂപയും ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ 35 ലക്ഷം രൂപയും വാഗ്‌ദാനം നല്‍കിയിട്ടുണ്ട്. ജീര്‍ണ്ണാവസ്ഥയിലുള്ള കവിയുടെ വീട് പുനരുദ്ധാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 30 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇരു പദ്ധതികളുടെയും പ്രവര്‍ത്തനോദ്‌ഘാടനം 23 നു വൈകിട്ട് മൂന്നുമണിക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഡോ. എം വീരപ്പമൊയ്‌ലി നിര്‍വ്വഹിക്കും.
ചടങ്ങില്‍ പി കരുണാകരന്‍ എം പി അധ്യക്ഷത വഹിക്കും. ഭാരത് പെട്രോളിയം എം ഡി എസ് വരദരാജന്‍ ഭവനിക പദ്ധതിയുടെയും, ഒ എന്‍ ജി സി എം ഡി സുധീര്‍ വാസുദേവ് ഗോവിന്ദപൈ ഭവന നവീകരണ പദ്ധതിയുടെയും ശിലാഫലകം അനാച്ഛാദനം ചെയ്യും. സംസ്ഥാന സാംസ്‌കാരിക ഗ്രാമവികസന മന്ത്രി കെ സി ജോസഫ്, കര്‍ണ്ണാടക വനം പരിസ്ഥിതി മന്ത്രി ബി രമാനാഥ റൈ, കന്നഡ ആന്റ് കള്‍ച്ചറല്‍ മന്ത്രി ഉമാശ്രീ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍റഹ്മാന്‍, ഗോവിന്ദപൈ സ്‌മരാക ട്രസ്റ്റ് ട്രഷറര്‍ ബി വി കക്കില്ലായ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment