Latest News

കെജ് രിവാളും ആം ആദ്മി മന്ത്രിമാരും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്. ഗവര്‍ണര്‍ ആംആദ്മി പാര്‍ട്ടിക്ക് നല്‍കിയ അനുമതിക്ക് രാഷ്ട്രപതി അന്തിമ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതു സംബന്ധിച്ച രാഷ്ട്രപതിയുടെ ഔദ്യോഗിക വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്.

അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടന്ന രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ. മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സോംനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍ തുടങ്ങിയവര്‍ കേജരിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നേരത്തേ സത്യപ്രതിജ്ഞ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രിപദം സംബന്ധിച്ച് വിനോദ് കുമാര്‍ ബെന്നി കഴിഞ്ഞ ദിവസമുന്നയിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടതായി ബുധനാഴ്ച രാവിലെ വ്യക്തമായിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kejeriwal, Delhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.