നാട്ടുകാര്‍ നോക്കി നില്‍ക്കേ നഗ്നരായി വധുവും വരനും വിവാഹിതരായി! സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഞെട്ടിച്ച വിവാഹം നടന്നത്. പൊതുവഴിയില്‍ നഗ്നരായി നടക്കുന്നതിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോ കൊണ്ടുവന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധമായാണ് 44കാരനായ ജിപ്‌സി തൗബും 20കാരിയായ ജാമിസ് സ്മിത്തും നഗ്നനായി വിവാഹിതരായത്. ആളുകള്‍ നോക്കിനില്‌ക്കേ വിവസ്ത്രരായി വിവാഹിതരായെങ്കിലും ചടങ്ങുകള്‍ കഴിഞ്ഞതോടെ ഇരുവരെയും പൊലീസ് പിടികൂടി.
സാന്‍ഫ്രാന്‍സിസ്‌കോയിലെ നിയമത്തിനെതിരേ ഒരു വര്‍ഷമായി ജിപ്‌സി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. സാന്‍ഫ്രാന്‍സിസ്‌കോ സിറ്റി ഹാളിന് പുറത്ത് വെച്ചായിരുന്നു നഗ്നരായ വിവാഹം നടന്നത്. മോതിരം മാറലും വധൂവരന്‍മാരുടെ ചുംബനവും ഒത്തു ചേര്‍ന്നുള്ള നൃത്തവും എല്ലാമുണ്ടായിരുന്നു വിവാഹച്ചടങ്ങില്‍. എന്നാല്‍, സംഭവസ്ഥലത്തേക്കെത്തിയ പൊലീസ് ആദ്യം ഇരുവരുടെയും നഗ്നത മറച്ചു. പിന്നീട് വാനില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്തായാലും ഒറ്റ വിവാഹം കൊണ്ട് ഇരുവരും വാര്‍ത്തകളില്‍ ചര്‍ച്ചയായി. അവരവര്‍ക്കിഷ്ടപ്പെടുന്ന വിധത്തില്‍ വിവാഹം ചെയ്യാമെന്നാണ് ചിലരുടെ പ്രതികരണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Marriage,World News
No comments:
Post a Comment