Latest News

മഞ്ഞനാടി അല്‍മദീന ഇരുപതാം വാര്‍ഷിക സമ്മേളനം വ്യാഴാഴ്ച തുടങ്ങും


കാസര്‍കോട്‌ : കര്‍ണ്ണാടകയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ മഞ്ഞനാടി അല്‍മദീന ഇസ്ലാമിക്‌ കോപ്ലക്‌സിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനം ഈമാസം 12 ന്‌ വ്യാഴ്‌ഴാച മഞ്ഞനാടി മടവൂര്‍ നഗറില്‍ തുടക്കമാകുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ സയ്യിദുമാരും പണ്ഡിതന്‍മാരും രാഷ്ട്രീയ-സാമൂഹീക നായകരും പങ്കെടുക്കുന്ന സമ്മേളനം 15 ന്‌ ഞായറാഴ്‌ച രാത്രി പതിനായിരങ്ങളുടെ മഹാസംഗമത്തോടെ സമാപിക്കും.

12 ന്‌ ഉച്ചയ്‌ക്ക്‌ 2.30 ന്‌ മഞ്ഞനാടി മഖാമിലും 3 മണിക്ക്‌ ഉള്ളാള്‍ മഖാമിലും സിയാറത്ത്‌നടക്കും. ഉള്ളാളത്തു നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ സ്ഥാപന പ്രസ്ഥാനിക നായകരും അന്തേവാസികളും അണിനിരക്കും. വൈകിട്ട്‌ 4.30 നു സി അബ്ദുല്‍ മജീദ്‌ ഹാജി പതാക ഉയര്‍ത്തും. 5.30 ന്‌ ബിഷാറ ബുക്‌ ഫെയര്‍ ഉദ്‌ഘാടനം നടക്കും. ഹാജിഅബ്ദുല്‍ അസീസ്‌ മംഗലാപുരം സുവനീറും, സി പി കുഞ്ഞബ്ദുല്ല മുസ്ല്യാര്‍ മഞ്ഞനാടി ഉസ്‌താദ്‌ സ്‌മരണികയും, ഹമീദ്‌ ഹാജിദേര്‍ലക്കട്ടെ സി ഡി യും, യു എസ്‌ ഹംസ ഹാജി ഇന്‍സൈറ്റ്‌ -13 ഉം പ്രകാശനം ചെയ്യും. അന്നു രാത്രി ഏഴുമണിക്ക്‌ നടക്കുന്ന ദിക്‌ ര്‍ ദുആ മജ്‌ലിസിലിന്‌ സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ നേതൃത്വം നല്‍കും.

14 ന്‌ രാവിലെ പത്തുമണിക്ക്‌ അല്‍മദീനയുടെ നേതൃത്വത്തില്‍ പാവപ്പെട്ട 11 പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടക്കും. സയ്യിദ്‌ ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി നിക്കാഹ്‌ കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും. ഉച്ചയ്‌ക്ക്‌ 2.30 ന്‌ പ്രവാസി മീറ്റും അഞ്ചുമണിക്ക്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടക്കും. 6.30 ന്‌ ബുര്‍ദ മജ്‌ലിസും രാത്രി 9 മണിക്ക്‌ അസ്സയ്യിദ്‌ അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി (ബായാര്‍ തങ്ങള്‍)യുടെ നേതൃത്വത്തില്‍ സ്വലാത്ത്‌ ഹല്‍ഖയും കൂട്ടുപ്രാര്‍ത്ഥനയും നടക്കും.

15 ന്‌ രാവിലെ 10 മണിക്ക്‌ നടക്കുന്ന ഉലമാ മീറ്റിന്‌ സി മുഹമ്മദ്‌ ഫൈസി ക്ലാസിന്‌ നേതൃത്വം നല്‍കും. ഉച്ചക്ക്‌ 1.30 നു നോര്‍ത്ത്‌ കര്‍ണ്ണാടക ഹോമിന്‌ ശൈഖ്‌ ഫസല്‍ അല്‍ ഹമ്മാദി അബുദാബി ശിലാസ്ഥാപനം നിര്‍വ്വഹിക്കും. 2.30 ന്‌ രാഷ്ട്രീയ-സാംസ്‌കാരിക സൗഹാര്‍ദ്ദ സമ്മേളനം ആരോഗ്യമന്ത്രി യു ടി ഖാദറിന്റെ അധ്യക്ഷതയില്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ്‌ മന്ത്രി കെ റഹ്മാന്‍ ഖാന്‍ ഉദ്‌ഘാടനം ചെയ്യും. ശ്രീ വിശേശ്വര സ്വാമി പേജാവര്‍ മുഖ്യാതിഥിയായിരിക്കും. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. ശൈഖ്‌ ഫസല്‍ അല്‍ ഹമ്മാദി അബുദാബി, ആഷിബു റസൂല്‍ ഉസാമുദ്ദീന്‍ മുസ്‌തഫ അല്‍ മഹല്‍ അബുബാദി മുഖ്യാതിഥിയായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ്‌കുഞ്ഞി അംജി, യൂനുസ്‌ അഫ്‌സനി, അബ്ദുറഷീദ്‌ വായാട്‌, ബഷീര്‍ മങ്കയം സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.