Latest News

മലാലയ്ക്ക് യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം

ന്യൂയോര്‍ക്ക്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയതിന് താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല യൂസഫ് സായിക്ക് 2013ലെ യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം. നെല്‍സണ്‍ മണ്‌ഡേലയും മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും നേടിയിട്ടുള്ള പുരസ്‌കാരമാണ് മലാലയ്ക്ക് ലഭിച്ചത്. ഈ മാസം 10 ന് മനുഷ്യാവകാശ ദിനത്തിന്റ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയില്‍ പുരസ്‌കാരം നല്‍കും.

മലാലയ്‌ക്കൊപ്പം മറ്റു നാലു പേര്‍ കൂടി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്‌നത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് പുരസ്‌കാരം നല്‍കുന്നതെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവാണ് ഇതിലൂടെ അവരെ അറിയിക്കുന്നതെന്നും യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മലാലയെ സ്‌കൂളിലേക്കുള്ള യാത്രയില്‍ ബസ് തടഞ്ഞുനിര്‍ത്തി താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malala, UN Award

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.