Latest News

കൗമാര കലാമാമാങ്കത്തിന് തുളുനാട് ഒരുങ്ങി

കുമ്പള: ഇനി അഞ്ചുനാള്‍ തുളുനാട് കൗമാര കലകളുടെയും സര്‍ഗവൈഭവങ്ങളുടെയും സംഗമ വേദിയാകും. ജനുവരി നാലു വരെ കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്  ചൊവ്വാഴ്ച തിരിതെളിയും.

ചൊവ്വാഴ്ച സ്റ്റേജിതര മത്സരങ്ങളും ബാന്റ്‌മേളവും നടക്കും. രാവിലെ ഒമ്പത് മണിക്ക് സ്‌കൂള്‍ പിടി എ പ്രസിഡണ്ട് സുരേഷ് റാവു പതാക ഉയര്‍ത്തുന്നതോടെയാണ് കലാമേളയ്ക്ക് തുടക്കമാവുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 300 ഇനങ്ങളിലായി ഏഴ് ഉപജില്ലകളില്‍ നിന്നുള്ള നാലായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. കലാമേള വിജയിപ്പിക്കാനുള്ള വന്‍ഒരുക്കങ്ങളാണ് കുമ്പളയില്‍ നടന്നു വരുന്നത്.

കുമ്പള സ്‌കൂളിലും സമീപ പ്രദേശങ്ങളിലും തയ്യാറാക്കിയ എട്ട് വേദികളിലായാണ് ഒന്നു മുതല്‍ സ്റ്റേജിന മത്സരങ്ങള്‍ നടക്കുക. മേളയുടെഭാഗമായി ചൊവ്വാഴ്ച രണ്ട് മണിക്ക് കുമ്പള മാവിനക്കട്ടയില്‍ നിന്നും സ്‌കൂള്‍ പരിസരത്തേക്ക് ഘോഷയാത്ര സംഘടിപ്പിക്കും. മുത്തുക്കുട, നിശ്ചല ദൃശ്യം, ബാന്റ്‌മേളം, ശിങ്കാരിമേളം, നാസിക് ബാന്റ്, തിരുവാതിര, ഒപ്പന, ദഫ്മുട്ട് തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. 

കലോല്‍സവത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം കെ മുനീര്‍ നിര്‍വഹിക്കും. പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍(ഉദുമ), മുന്‍ എം എല്‍ എ മാരായ ചെര്‍ക്കളം അബ്ദുള്ള, സി ടി അഹമ്മദലി, കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എസ് പി തോംസണ്‍ ജോസ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ വെച്ച് സായിറാം ഭട്ടിനെ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ആദരിക്കും. നാലിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.
 





  വേദിയില്‍ ചൊവ്വാഴ്ച (31-12-2014)  
വേദി ഒന്ന് (ചിത്രരചന)
9.30 -ചിത്രരചന ജലഛായം (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
11.30- പെന്‍സില്‍ ഡ്രോയിംങ് (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
1.30- ഓയില്‍ പെയിന്റിംഗ് (ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
3.30-കാര്‍ട്ടൂണ്‍(ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
4.30- കോളാഷ് (ഹയര്‍ സെക്കണ്ടറി)

വേദി രണ്ട് (സാഹിത്യരചന, മലയാളം)
9.30- കഥാരചന (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
11.30- കവിതാരചന (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
1.30- ഉപന്യാസം (ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)

വേദി മൂന്ന്(സാഹിത്യരചന, കന്നട)
9.30-കഥാരചന (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
11.30-കവിതാരചന (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
2.00-ഉപന്യാസം ( ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)

വേദി നാല് (സാഹിത്യരചന, ഇംഗ്ലീഷ്)
9.30-ഉപന്യാസം ( ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
10.30-കഥാരചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
12.30-കവിതാരചന(ഹയര്‍ സെക്കണ്ടറി)

വേദി അഞ്ച് (സാഹിത്യരചന ഹിന്ദി)
9.30- ഉപന്യാസം( ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
1.30-കവിതാരചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
3.30-കഥാരചന (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)

വേദി ആറ്( സാഹിത്യരചന, ഉറുദു)
9.30- കവിതാരചന (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
11.30-കഥാരചന ( ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
1.30- ഉപന്യാസം (ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)

വേദി ഏഴ്(സാഹിത്യരചന അറബിക്)
9.30-കവിതാരചന (ഹയര്‍ സെക്കണ്ടറി)
11.30-ഉപന്യാസം ( ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
12.30-കഥാരചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)

വേദി എട്ട്(അറബിക് കലോല്‍സവം)
9.30- തര്‍ജ്മ (യു പി, ഹൈസ്‌കൂള്‍)
10.30-നിഖണ്ടുനിര്‍മ്മാണം(ഹൈസ്‌കൂള്‍)
11.00- പദകേളി(യു പി)
2.00-പോസ്റ്റര്‍ നിര്‍മ്മാണം( ഹൈസ്‌കൂള്‍)
3.00-അടിക്കുറുപ്പ് മത്സരം(ഹൈസ്‌കൂള്‍)

വേദി ഒമ്പത് (ക്വിസ്, ഉറുദു-അറബിക്)
9.30-ക്വിസ് ഉറുദു(യു പി)
11.30-ക്വിസ് ഉറുദു(ഹയര്‍ സെക്കണ്ടറി)
12.30- മുഷറഹ് അറബിക്(ഹൈസ്‌കൂള്‍)
2.00-ക്വിസ് അറബിക്(യു പി)
3.00-പ്രശ്‌നോത്തരി അറബിക്(ഹൈസ്‌കൂള്‍)
3.30-പദപയറ്റ് അറബിക്(യു പി)

വേദി പത്ത്(സാഹിത്യരചന, സംസ്‌കൃതം)
9.30-ഉപന്യാസം (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
11.30-സമസ്യപൂരണം (യു പി, ഹൈസ്‌കൂള്‍)
1.00- കഥാരചന (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)
3.03-കവിതാരചന (യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി)

വേദി 11(സംസ്‌കൃതോല്‍സവം)
9.30-സിദ്ധരോപചാരണം(യു പി ആണ്‍കുട്ടികള്‍)
10.05-സിദ്ധരോപചാരണം(യു പി പെണ്‍കുട്ടികള്‍)
10.40-ഗദ്യപാരായണം( യു പി)
11.30-അക്ഷരശ്ലോകം( യു പി, ഹൈസ്‌കൂള്‍)
1.00-പ്രശ്‌നോത്തരി(യു പി, ഹൈസ്‌കൂള്‍)

വേദി 12( സ്‌കൂള്‍ ഗ്രൗണ്ട്)
9.30-ബാന്റ്‌മേളം(ഹൈസ്‌കൂള്‍)
10.30- ബാന്റ്‌മേളം (ഹയര്‍ സെക്കണ്ടറി)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.