Latest News

ഒരു പാത്രത്തിലുണ്ട്, ഒരു പായയില്‍ ഉറങ്ങുന്ന സൗഹൃദം

മനുഷ്യരില്‍ സൗഹൃദം പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു ഹംസവും ജര്‍മന്‍ ഷെപ്പേര്‍ഡ് വര്‍ഗ്ഗത്തില്‍പെട്ട നായയും തമ്മിലുള്ള സൗഹൃദം അല്പം കൗതുകം നിറഞ്ഞതു തന്നെയെന്ന കാര്യത്തില്‍ സംശയമില്ല. ഒരു നായയും ഹംസവും തമ്മിലുള്ള അഗാധ പ്രണയത്തിന്റെ ചിത്രങ്ങളാണിവ. യുകെയിലാണ് സംഭവം. മൃഗങ്ങളെ രക്ഷപ്പെടുത്തി സംരക്ഷിക്കുന്ന പുരിടോണ്‍ ഹൗസിലാണ് റെക്‌സ് എന്നു പേരുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് താമസിച്ചിരുന്നത്.

ആളുകള്‍ അവന് ഭക്ഷണവും വെള്ളവുമെല്ലാം നല്കി പരിപാലിച്ചുപോന്നു. ആയിടയ്ക്കാണ് ഒരു ദിവസം റെക്‌സിന്റെ താമസസ്ഥലത്തേക്ക് ഗെറാള്‍ഡൈന്‍ എന്ന ഹംസം എത്തുന്നത്. എന്നാല്‍, തന്റെ മേഖലയ്ക്ക് അതിക്രമിച്ചുകടന്ന ഗെറാള്‍ഡൈനിനെ റെക്‌സ് എന്തെങ്കിലും ചെയ്യുമെന്ന് പുരിടോണ്‍ ഹൗസ് അധികൃതര്‍ ഭയന്നു.

പക്ഷേ, ഇരുവരും തമ്മില്‍ പോരുണ്ടാകുമെന്ന ഭയന്ന അധികൃതരെ അതിശയിപ്പിച്ചുകൊണ്ട് റെക്‌സും ഗെറാള്‍ഡൈനും നല്ല സുഹൃത്തുക്കളാവാന്‍ തുടങ്ങി. സദാസമയവും ഒരുമിച്ച് കഴിയുന്ന ഇവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ച് തന്നെ. റെക്‌സുമായി നടക്കാനിറങ്ങുമ്പോള്‍ ഗെറാള്‍ഡൈന്‍ അവന് ചുറ്റുമോടും. തന്നെയും കൂടെ കൊണ്ടുപോകാന്‍ അവള്‍ നിര്‍ബന്ധം പിടിക്കാറുണ്ടെന്ന് സെന്റര്‍ നടത്തുന്ന ഷീല ബ്രിസ്ലിന്‍ പറഞ്ഞു. 

എട്ടുവര്‍ഷം മുമ്പാണ് റെക്‌സ് ഇവിടെയെത്തുന്നത്. ഇത്രയും കാലം അടുത്തുകൂടെ ഒരു പക്ഷി പോയാല്‍ അതിനെ പിടിച്ച് അകത്താക്കിയിരുന്ന റെക്‌സിന് ഇതെന്തു പറ്റിയെന്നാണ് അധികൃതര്‍ ചിന്തിക്കുന്നത്. എന്തായാലും അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ നാട്ടില്‍ മുഴുവന്‍ പാട്ടായിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Word News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.