കോഴിക്കോട്: ഫെയ്‌സ് ബുക്ക് ഉപയോഗത്തിനും വിദേശത്തേക്ക് വിളിക്കുന്നതിനും ജയിലിനകത്ത് നിന്ന് ടി.പി. കേസ് പ്രതി മുഹമ്മദ് ഷാഫി ഉപയോഗിച്ചത് 17 ഫോണുകള്‍. ഈ ഫോണുകളിലെല്ലാം ഉപയോഗിച്ചത് ഒരേ സിംകാര്‍ഡ് തന്നെയാണെന്നും ഒരു വര്‍ഷത്തോളമായി ഈ കണക്ഷന്‍ ഒരേ ടവറിനടിയില്‍ തന്നെയാണെന്നുമാണ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍.
ടി.പി. കേസ് പ്രതികളുടെ ഫെയ്‌സ്ബുക്ക് ഉപയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ട ചാനലില്‍ നിന്ന് അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയെ വിളിച്ച 9562945872 എന്ന മൊബൈല്‍ കണക്ഷനാണ് ഈ ഫോണുകളില്‍ നിന്ന് ഉപയോഗിച്ചത്. കോഴിക്കോട് ജില്ലാ ജയില്‍ സ്ഥിതി ചെയ്യുന്ന പുതിയറ പ്രദേശത്തെ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ടവര്‍ ഡംപ് പരിശോധിച്ചാണ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇത് കണ്ടെത്തിയത്.
ഇതിന് പുറമെ കേസിലെ മറ്റൊരു മുഖ്യപ്രതിയായ കിര്‍മാണി മനോജ് ഉപയോഗിച്ച 9847562679 ഐഡിയ മൊബൈല്‍ കണക്ഷനെ സംബന്ധിച്ച വിശദാംശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ നമ്പര്‍ ടി.പി.വധത്തിന് മുമ്പ് തന്നെ കിര്‍മാണി ഉപയോഗിച്ചതായി ടി.പി. കേസിന്റെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷും സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ പുത്തന്‍ ഫോട്ടോകള്‍ മാത്രമേ ദിനപത്രങ്ങള്‍ ഉപയോഗിക്കാവൂ എന്നും ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് എടുക്കണമെന്നും മാസങ്ങള്‍ക്ക് മുമ്പ് വിചാരണക്കോടതി വളപ്പില്‍ വെച്ച് കിര്‍മാണി മനോജ് പ്രഖ്യാപിച്ചതിനെകുറിച്ചും അന്വേഷിക്കുന്നുണ്ട്.

പതിനായിരത്തിലധികം കോളുകള്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഈ കണക്ഷനില്‍ നിന്ന് പോയിട്ടുണ്ട്. ഒരു വര്‍ഷത്തോളം നിരവധി തവണ ഫോണ്‍കോളുകള്‍ ഉണ്ടായ ഈ കണക്ഷന്‍ ഈ മാസം ആദ്യവാരത്തോടെ നിശ്ചലമാവുകയും ചെയ്തു. ചാനല്‍ വാര്‍ത്ത പുറത്തുവന്നതിന്റെ അടുത്ത ദിവസം ഈ കണക്ഷന്‍ ജയിലിന് പുറത്ത് ഉപയോഗിച്ചതായും കണ്ടെത്തി. ഈ നമ്പറില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്കും തിരിച്ചും കോളുകള്‍ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
ഇതിന് പുറമെ കേസിലെ മറ്റൊരു മുഖ്യപ്രതിയായ കിര്‍മാണി മനോജ് ഉപയോഗിച്ച 9847562679 ഐഡിയ മൊബൈല്‍ കണക്ഷനെ സംബന്ധിച്ച വിശദാംശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ നമ്പര്‍ ടി.പി.വധത്തിന് മുമ്പ് തന്നെ കിര്‍മാണി ഉപയോഗിച്ചതായി ടി.പി. കേസിന്റെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷും സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ പുത്തന്‍ ഫോട്ടോകള്‍ മാത്രമേ ദിനപത്രങ്ങള്‍ ഉപയോഗിക്കാവൂ എന്നും ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് എടുക്കണമെന്നും മാസങ്ങള്‍ക്ക് മുമ്പ് വിചാരണക്കോടതി വളപ്പില്‍ വെച്ച് കിര്‍മാണി മനോജ് പ്രഖ്യാപിച്ചതിനെകുറിച്ചും അന്വേഷിക്കുന്നുണ്ട്.
ചുവന്ന കുറി നെറ്റിയില്‍ ചാര്‍ത്തിയ ഫോട്ടോ ഒരു ദിനപത്രം പ്രസിദ്ധീകരിച്ചതിന് എതിരെയാണ് കിര്‍മാണി മൂന്നുമാസം മുമ്പ് കോടതി വരാന്തയില്‍ വെച്ച് ശബ്ദത്തില്‍ പ്രതികരിച്ചത്. കൊലയ്ക്ക് മുമ്പ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ തന്നെ ജയിലിനകത്തും കിര്‍മാണി ഉപയോഗിച്ചതായി കണ്ടെത്തിയ സംഘം ഇതില്‍ നിന്ന് ആയിരത്തോളം കോളുകള്‍ പുറത്തേക്ക് പോയതായും കണ്ടെത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Case, Mobile, Shafi

No comments:
Post a Comment