Latest News

ബേഡകത്ത് സി.പി.എമ്മില്‍ വിഭാഗിയത രൂക്ഷം

കാസര്‍കോട്: സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്ത്. ബേഡകം ഏരിയാ സെക്രട്ടറിയെ നിയമിച്ച തീരുമാനത്തിനെതിരെയാണ് കലാപം. ഏരിയാ കമ്മിറ്റിയില്‍ ഏറെ നാള്‍ പുകഞ്ഞ പ്രശ്നം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനത്തിന് വിടുകയായിരുന്നു.

ബേഡകം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മൂന്ന് ദിവസം കാസര്‍കോട് ക്യാമ്പ് ചെയ്ത് ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന കമ്മിറ്റി നിര്‍ദേശമനുസരിച്ച് ബേഡകം ഏരിയാ സെക്രട്ടറിയായി സി. ബാലനെ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതിനെതിരെയാണ് ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ പി. ദിവാകരനും ഏരിയാ കമ്മിറ്റി അംഗവും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ പി. ഗോപാലന്‍ മാസ്റ്ററും പരസ്യമായി രംഗത്ത് വന്നത്. പരസ്യ പ്രസ്താവന പാടില്ളെന്ന് ഈ നേതാക്കളോട് ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
സി.പി.എം ശക്തികേന്ദ്രമായ ബേഡകം ഏരിയയില്‍ ഏതാനും വര്‍ഷമായി പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണ്. കുറ്റിക്കോലില്‍ നടന്ന ഏരിയാ സമ്മേളനം നേരത്തെ സി. ബാലനെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. പി. ദിവാകരന്‍ ഉള്‍പ്പെടെ ഒൗദ്യോഗിക പാനലിലെ അഞ്ചുപേരെ പരാജയപ്പെടുത്തിയാണ് ബാലന്‍ സെക്രട്ടറിയായത്. വിഭാഗീയ പ്രവര്‍ത്തനവും പരസ്യ പ്രസ്താവനയും രൂക്ഷമായതോടെ ബാലനെ മാറ്റി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. ബാലകൃഷ്ണന് ചുമതല നല്‍കി. അനാരോഗ്യം കാരണം ഇദ്ദേഹത്തില്‍നിന്ന് മാറ്റി മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. രാജഗോപാലിനെ ഏരിയാ സെക്രട്ടറിയാക്കി. ഈ സംവിധാനവുമായി നേതാക്കളും അണികളും പൊരുത്തപ്പെട്ടു നീങ്ങുന്നതിനിടയിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റി നടപ്പാക്കിയത്.
പ്രശ്നപരിഹാര ശ്രമത്തിന്‍െറ ഭാഗമായി പി. കരുണാകരന്‍ എം.പിയും പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും ചൊവ്വാഴ്ച കുറ്റിക്കോലില്‍ ചെന്ന് നേതാക്കളുമായി സംസാരിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി ബേഡകം ഏരിയാ കമ്മിറ്റി യോഗം വ്യാഴാഴ്ച ചേരും.
ബുധനാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ബേഡകം പ്രശ്നം ചര്‍ച്ചയായിരുന്നു. എന്നാല്‍, ജനുവരി 15ന് പാചകവാതക വിലക്കയറ്റവും മറ്റു ജനകീയ പ്രശ്നങ്ങളുമുയര്‍ത്തി നടത്തുന്ന സമരം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.