കാസര്‍കോട് : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ വന്ന് വിവിധ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിന് ജില്ലാ ആസ്ഥാനത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കണമെന്ന് വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ സമാപിച്ച കാസര്‍കോട് സോണ്‍ എസ്.വൈ.എസ് ഇതര ഭാഷാ തൊഴിലാളി സംഗമം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
ഭാഷാപരവും ഭൂമി ശാസ്ത്രപരവുമായ പരിമിതികളാല്‍ അന്യഭാഷാ തൊഴിലാളികള്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളും മരുന്നുകളും ലഭ്യമാവാത്ത പ്രശ്നമുണ്ട്. ഭാഷയറിയാത്തതിനാല്‍ അന്യ ഭാഷ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പല ആനുകൂല്യങ്ങളും യഥാസമയം അറിയാത്ത പ്രശ്നങ്ങളുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന് അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദ്ലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബശീര്‍ പുളിക്കൂര്‍, ഉസ്മാന് മിസ്ബാഹി, അബ്ദു നാസിര്‍ നഈമി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ടിപ്പു നഗര്‍, നാഷണല്‍ അബ്ദുല്ല, പി.ഇ താജുദ്ദീന്, മജീദ് മദനി, സലീം കോപ്പ, സുബൈര്‍ സഅദി അറന്തോട്, സ്വലാഹുദ്ദീന്‍ പശ്ചിമ കല്‍ക്കത്ത, ബിലാല്‍ ശൈഖ് മുബെ, സാക്കിര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ബോധനം, മീലാദ് ജല്‍സ, നഅ്തേ ശരീഫ്, മൗലിദ് പാരായണം, സ്നേഹ സന്ധ്യ എന്നീ പരിപാടികള്‍ നടന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment