Latest News

കാമുകിയെ കാണാന്‍ രഹസ്യമായെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ക്യാമറയില്‍ കുടുങ്ങി

പാരീസ്: പുതുവര്‍ഷ ദിനത്തില്‍ കാമുകിയെ കാണാന്‍ രഹസ്യമായെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലോന്ദ് ക്യാമറയില്‍ കുടുങ്ങി. പ്രസിഡന്റിന്റെ രഹസ്യ സന്ദര്‍ശനം ‘പ്രസിഡന്റിന്റെ രഹസ്യ കാമുകി’ എന്ന പേരില്‍ ഏഴു പേജുള്ള വാര്‍ത്തയും ചിത്രങ്ങളുമായി ഒരു ഫ്രഞ്ച് മാസിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കുകയും ചെയ്തു.

പ്രസഡന്റ് കാമുകിയെ സന്ദര്‍ശിച്ചതിനെക്കാള്‍ സുരക്ഷ വേണ്ടെന്നു വച്ച് സന്ദര്‍ശിച്ചതാണ് മാസിക വിവാദമാക്കിയത്. ഹെല്‍മറ്റ് വച്ച് ഒരു അംഗരംഗക്ഷകനോടൊപ്പം സ്‌കൂട്ടറിലാണ് പ്രസിഡന്റ് കാമുകിയും നടിയുമായ ജൂലിയ ഗെയ്റ്റിനെ സന്ദര്‍ശിക്കാനെത്തിയത്. അതേസമയം, തന്റെ സ്വകാര്യതയില്‍ ഒളിഞ്ഞുനോക്കി വാര്‍ത്ത പ്രസിദ്ധീകരിച്ച മാസികയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് പ്രസിഡന്റ്.

ഒരു രാത്രി മുഴുവന്‍ ഇരുവരും രഹസ്യ കേന്ദ്രത്തില്‍ കഴിഞ്ഞുവെന്നാണ് മാസിക പറയുന്നത്. മാദ്ധ്യമപ്രവര്‍ത്തകയായ വലേറി ട്രീര്‍വീലറിനൊപ്പമാണ് ഓലോന്ദ് ഇപ്പോള്‍ കഴിയുന്നത്. നേരത്തെ അദ്ദേഹം സിഗലിന്‍ റോയല്‍ എന്ന കാമുകിയ്‌ക്കൊപ്പമായിരുന്നു. ഇവര്‍ക്ക് നാലു കുട്ടികളുണ്ട്.

ഫ്രാന്‍സില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് ഇത്തരം ബന്ധങ്ങള്‍ നിഷിദ്ധമല്ല. മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ മിറ്ററോങിന് രണ്ടാമതൊരു ഭാര്യയും മകളുമുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ പ്രസിഡന്റ് നിക്കോളസ് സര്‍കോസി ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയശേഷമാണ് വീണ്ടും വിവാഹം കഴിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, French President, Camera, Love

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.