മുംബൈ: ഭാര്യയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. 17ഉം 15ഉം 13ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പീഡിപ്പിച്ചയാള്‍ കുട്ടികളുടെ അമ്മാവനാണെന്ന് പോലീസ് പറഞ്ഞു. മുംബൈയിലുള്ള അമ്മാവന്റെ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. ഒരുവര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.
അമ്മായി പെണ്‍കുട്ടികളെ വൈകാരികമായി ഭീഷണിപ്പെടുത്തി അമ്മാവനു കാഴ്ചവെക്കുകയായിരുന്നു. അമ്മാവന് പെണ്‍കുട്ടികളെ തുടര്‍ച്ചയായി ഉപയോഗിച്ചു വരികയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടികളെ അമ്മായി ഭീഷണിപ്പെടുത്തിയിരുന്നു. അമ്മാവന്റെ വീട്ടില്‍ നിന്നും പുറത്തേക്കു പോകാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. അമ്മാവന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഇളയപെണ്കുട്ടിയാണ് സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കളും മുംബൈയില്‍ തന്നെയാണ് താമസിക്കുന്നത്. കുട്ടികള്‍ക്കുണ്ടായ ദുരനുഭവം തന്നെ ഞെട്ടിച്ചതായി പിതാവ് പറഞ്ഞു. എന്നാല്‍ സംഭവം പുറത്തറിയാതിരിക്കാന്‍ വലിയ സമ്മര്‍ദം തനിക്കുമേല്‍ ഉണ്ടായി. ഭാര്യ വീട്ടുകാരാണ് സംഭവം പുറത്തറിയാതിരിക്കാന്‍ വേണ്ടി ശ്രമിച്ചതെന്ന് പിതാവ് പറഞ്ഞു. പരാതിയുമായി പോലീസിനെ സമീപിച്ചപ്പോളും അനുകൂല സമീപനം ഉണ്ടായില്ല. പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് പെണ്‍കുട്ടികളില്‍ നിന്നും മൊഴി എഴുതിവാങ്ങിയ പോലീസ് കേസ് രെജിസ്റ്റര്‍ അമ്മാവനെയും ഭാര്യയേയും അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, rape, Police, Case
No comments:
Post a Comment