തൊടുപുഴ: മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ വ്യക്തമാക്കി. 2006 ലെ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനായി സി.പി.എം ക്ഷണിച്ചിരുന്നുവെന്നും തന്നെമാത്രം മതിയെന്നു പറഞ്ഞതുകൊണ്ട് സലാം പറഞ്ഞതെന്നുമുള്ള ഗൗരിയമ്മയുടെ പ്രസ്താവന സി.പി.എം തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗൗരിയമ്മയുടെ പുതിയ വിശദീകരണം.
മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ല. സി.പി.എമ്മിലേക്ക് ക്ഷണിച്ചുവെന്ന് മാത്രമാണ് പറഞ്ഞത്. തോമസ് ഐസക് രണ്ടു തവണ വന്ന് കണ്ട് സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. ഒറ്റയ്ക്ക് വരാന്‍ സാധിക്കില്ല, ഘടക കക്ഷിയായി എല്‍.ഡി.എഫിലേക്ക് വരാമെന്നായിരുന്നു തന്റെ മറുപടി. അവര്‍ വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊന്നും നിലനില്‍ക്കുന്നില്ലെന്നും യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ഗൗരിയമ്മ പറഞ്ഞു. യു.ഡി.എഫ് വിടുന്ന കാര്യം 26 ന് നടക്കുന്ന ജെ.എസ്.എസ് സംസ്ഥാനസമ്മേളനത്തില്‍ തീരുമാനിക്കുമെന്നും സി.പി.എമ്മിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gouriyamma, CPM
No comments:
Post a Comment