Latest News

ഹജ്‌ അപേക്ഷാഫോം വിതരണം ഫെബ്രുവരി ഒന്നു മുതല്‍; നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം വേണ്ട

മലപ്പുറം: സംസ്‌ഥാന ഹജ്‌ കമ്മിറ്റി അപേക്ഷാഫോം വിതരണം ഫെബ്രുവരി ഒന്നു മുതല്‍ വിതരണം ചെയ്യും. ഈ വര്‍ഷം മുതല്‍ അപേക്ഷകര്‍ക്കിനി നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യാവാങ്‌മൂലം അപേക്ഷയോടൊപ്പം നല്‍കേണ്ട. ഇതിനു പകരം സ്വന്തമായി വെള്ളക്കടലാസില്‍ സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും.

ഇതിനു മുമ്പു സര്‍ക്കാരിനു കീഴില്‍ ഹജിനുപോയിട്ടില്ലെന്ന ഉറപ്പാണു ജനറല്‍ കാറ്റഗറിയിലുള്ളവര്‍ നോട്ടറി സത്യാവാങ്‌മൂലം സഹിതം അപേക്ഷയോടൊപ്പം നല്‍കേണ്ടിയിരുന്നത്‌. റിസര്‍വ്‌ഡ്‌ കാറ്റഗറിയിലുള്ളവര്‍ക്കും നോട്ടറിയുടെ സത്യാവാങ്‌മൂലം ഇനി ആവശ്യമില്ല. നാലു വര്‍ഷം അപേക്ഷിച്ചിട്ടും പോകാന്‍ കഴിയാത്തവരും 70 വയസും ഇതിനു മുകളിലുള്ളവരുമാണു റിസര്‍വ്‌ഡ്‌ കാറ്റഗറിയിലുളളവര്‍. ഇവര്‍ ഇക്കാര്യങ്ങള്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യാവാങ്‌മൂലംസഹിതം അപേക്ഷയോടൊപ്പം നല്‍കണമായിരുന്നു. ഇത്തരക്കാര്‍ക്കു ഇതിനായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി പരാതിയുണ്ടായിരുന്നു.

 70 വയസുള്ളവര്‍ നോട്ടറി ഓഫീസുകളില്‍ കയറി ഇറങ്ങി ബുദ്ധിമുട്ടുന്ന നടപടി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട്‌ സംസ്‌ഥാന ഹജ്‌ കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്ല്യാര്‍ കേന്ദ്ര ഹജ്‌ മന്ത്രാലയത്തിനു നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണു കേന്ദ്ര ഹജ്‌ മന്ത്രാലയം മറ്റുള്ളവരുടെ കൂടി അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷം ഇവ ഒഴിവാക്കാന്‍ തീരുമാനിച്ചത്‌.

45,000 ത്തോളം അപേക്ഷകര്‍ ഓരോ വര്‍ഷവും സംസ്‌ഥാന ഹജ്‌ കമ്മിറ്റിക്കു കീഴില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ നറുക്കെടുപ്പിലൂടെ ഇതില്‍ നിന്നും പതിനയ്യായിരത്തോളം പേര്‍ക്കു മാത്രമാണു ഹജിനു പോകാന്‍ അവസരം ലഭിക്കാറുള്ളത്‌. നോട്ടറിയുടെ സത്യാവാങ്‌മൂലം സംഘടിപ്പിച്ചു അപേക്ഷക്കുന്നവരില്‍ 35,000 -ത്തിലധികം പേര്‍ക്കും അവസരം ലഭിക്കാറുമില്ല.
ഈ വര്‍ഷം തീര്‍ഥാടനത്തിനു പോകുനുദ്ദേശിക്കുന്നവര്‍ക്കു അടുത്ത മാര്‍ച്ച്‌ 15- നോ ഇതിനു മുമ്പോ ഇഷ്യൂ ചെയ്‌തതും 2015 മാര്‍ച്ച്‌ 31 വരെയെങ്കിലും കാലാവധിയുള്ളതുമായ ഇന്റര്‍നാഷണല്‍ പാസ്‌പോര്‍ട്ട്‌ കൈവശമുണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്‌. ഇതിനു പുറമെ ഐ.എഫ്‌.സി. കോഡുള്ള ബാങ്കില്‍ അക്കൗണ്ടും ഉള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളു.
അതേസമയം, 

ഈ വര്‍ഷം ഇന്ത്യക്കുള്ള ഹജ്‌ ക്വാട്ടയുടെ എണ്ണവും മറ്റും കാര്യങ്ങളും സംബന്ധിച്ചു കേന്ദ്ര വിദേശകാര്യമന്ത്രാലയം ഫെബ്രുവരി ഒമ്പതിനും പത്തിനും സൗദി സര്‍ക്കാരുമായി കരാര്‍ ഒപ്പിടും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.