ഇടുക്കി: കലോത്സവവേദിയില്‍ അരങ്ങേറ്റം സ്വപ്‌നംകണ്ട പതിമൂന്നുകാരന്റെ ചേതനയറ്റ മൃതദേഹം കണ്ട് കലോത്സവവേദി കണ്ണീരില്‍ കുതിര്‍ന്നു. ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമേകിയ കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അബു താഹിറാ(13)ണ് ജീവിതവേദിയില്‍ നിന്നുതന്നെ മറഞ്ഞത്. ബുധനാഴ്‌ച നടന്ന അറബി ഗാനം ഇനത്തില്‍ മത്സരിക്കാന്‍ അബു യോഗ്യത നേടിയിരുന്നു. എന്നാല്‍, അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്നതിനാല്‍ മത്സരത്തിനെത്താന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച അബുവിന്റെ ചേതനയറ്റ ശരീരമാണു നിറമിഴികള്‍ക്കു നടുവിലൂടെ കലോത്സവ നഗരിയിലേക്കു എത്തിയത്.
ഏറെ മോഹിച്ചു വാങ്ങിയ പഴയ സൈക്കിളിലുള്ള യാത്രയാണു അബുവിന്റെ ജീവനെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച സുഹൃത്തുക്കള്‍ക്കൊപ്പം കാറ്റാടിപ്പാടം കാണാന്‍ പോകുമ്പോഴായിരുന്നു ദുരന്തം. കൂട്ടുകാരായ അബുവും ആദിത്യനും ഒരു സൈക്കിളിലായിരുന്നു. ഇടത്തറമുക്കിനു സമീപത്തെ വളവു നിറഞ്ഞ ഇറക്കത്തില്‍ ബ്രേക്ക് നഷ്‌ടപ്പെട്ട സൈക്കിള്‍ വൈദ്യുതി പോസ്‌റ്റിലിടിച്ചു മറിയുകയായിരുന്നു. വഴിയില്‍ക്കിടന്ന ഇരുവരെയും ഓട്ടോറിക്ഷക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം തൂക്കുപാലെത്തയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അബു വ്യാഴാഴ്ച പുലര്‍ച്ചെ നാലിനു മരണത്തിനു കീഴടങ്ങി. പരുക്കേറ്റ ആദിത്യന്‍ സുഖം പ്രാപിച്ചു വരികയാണ്.
മൃതദേഹം സ്‌കൂളില്‍ എത്തിച്ചതോടെ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിവച്ച് നൂറുകണക്കിന് ആളുകള്‍ അബുവിന് യാത്രാമൊഴിയേകി. തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 400 ല്‍ നാസര്‍-സുബൈദ ദമ്പതികളുടെ മകനാണ് അബു. റസിയ, റഹ്‌മത്ത്, അജാസ് എന്നിവരാണ് സഹോദരങ്ങള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment