കറൈക്കാൽ: മൂത്തമകളുടെ കല്യാണം നടത്താൻ ദന്പതികൾ 3 പെൺമക്കളെ വിറ്റു. തമിഴ്നാട്ടിലെ കറൈക്കാലിലുള്ള ഗുണശേഖരൻ, കലൈരശി ദന്പതികളാണ് പ്രായപൂർത്തിയാകാത്ത 3 പെൺമക്കളെ വിറ്റത്. ഓരോരുത്തരെയും 20,000രൂപയ്ക്കാണ് വിറ്റത്. വിറ്റുകിട്ടിയ പണം കൊണ്ട് മൂത്ത മകളുടെ വിവാഹവും ഇവർ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കളെ കൂടാതെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ ഒരു ഇഷ്ടിക ഫാക്ടറിയിൽ ജോലി ചെയ്യുന്ന ദന്പതികൾ ഒരുമാസം മുന്പാണ് കുട്ടികളെ കറൈക്കാൽ സ്വദേശികളായ അമീർ അലി, ജൂനാദ് ജിഷ എന്നിവർക്ക് വിറ്റത്.
പെൺകുട്ടികളെ വാങ്ങിയ ദന്പതികൾ കുട്ടികളിൽ ഒരാളെ പലചരക്ക് കടയിൽ ജോലിക്ക് നിർത്തിയപ്പോൾ ഒരാളെ വീട്ടുജോലിക്കും മറ്റൊരാളെ ബന്ധുവിന്റെ വീട്ടിൽ ജോലിക്കും നിർത്തി. പത്തും പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള പെൺകുട്ടികൾ മൂന്നിടങ്ങളിൽ നിന്നും രക്ഷപ്പെടുകയും രാത്രി കറൈക്കാൽ ബസ്റ്റാന്റിൽ എത്തിച്ചേരുകയും ചെയ്തു. അസ്സമയത്ത് 3 പെൺകുട്ടികൾ ബസ്റ്റാന്റിൽ നിൽക്കുന്നത് കണ്ടവർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് വിൽപ്പനയുടെ വിവരം പുറംലോകം അറിയുന്നത്.
കുട്ടികളെ വിറ്റ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികൾ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ സാധിക്കാതെ വന്നതോടെയാണ് 3 മക്കളെ വിൽക്കാൻ മാതാപിതാക്കൾ തീരുമാനിച്ചതെന്നും പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment