ആലപ്പുഴ : താരങ്ങളായ ഫഹദ്ഫാസിലും നസ്രിയും വിവാഹിതരാകും.വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹം. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഓഗസ്റ്റില്‍ ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.
ഫാസിലാണ് വിവാഹവാര്‍ത്ത വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. കുട്ടിക്കാലം തൊട്ട് നസ്രിയയെ അറിയാമായിരുന്നെന്നും കുടുംബങ്ങള്‍ തമ്മില്‍ തീരുമാനിച്ചാണ് ഈ തീരുമാനം എടുത്തതെന്നും ഫാസില്‍ പറഞ്ഞു. വീട്ടുകാര്‍ തീരുമാനമെടുത്തതിന് ശേഷം ഫഹദിന്റേയും നസ്രിയയുടേയും അഭിപ്രായം ചോദിക്കുകയായിരുന്നു ഇരുവരും സമ്മതമാണെന്ന് അറിയച്ചതിനെ തുടര്‍ന്നാണ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചതെന്നും ഫാസില്‍പറയുന്നു.
ഫഹദും നസ്റിയയും ഇപ്പോള്‍ ബംഗളൂരില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമാ സെറ്റിലാണ്. അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തുന്നതെങ്കിലും സ്വന്തം കഴിവു കൊണ്ട് വലിയ ഉയരങ്ങളിലെത്തിയ ആളാണ് ഫഹദ്. ടിവി അവതാരികയായെത്തി പിന്നീട് ചെറുപ്രായത്തില്‍ തമിഴിലും മലയാളത്തിലും ഒരേസമയം തിരക്കുള്ള നടിയായി മാറിയ താരമാണ് നസ്‌റിയ. മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളായ ഇരുവരുടെയും വിവാഹവാര്‍ത്ത അപ്രതീക്ഷിതമായാണ് എത്തിയത്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment