കാഞ്ഞങ്ങാട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു കഞ്ഞിയും പയറും കഴിച്ച ശേഷമാണു കുട്ടികള്‍ക്കു അസ്വസ്ഥത അനുഭവപ്പെട്ടത്.
എന്നാല്‍ ഇതു സംബന്ധിച്ചു അധ്യാപകരോടു വിവരം പറഞ്ഞിരുന്നു. പിന്നീട് രാത്രിയോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. കുട്ടികള്‍ക്കു രൂക്ഷമായ ഛര്‍ദിലും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നു അമ്പതിലേറെ കുട്ടികളെ രാത്രിയിലും ബാക്കിയുള്ളവരെ തിങ്കളാഴ്ച രാവിലെയുമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞു നിരവധി രക്ഷിതാക്കളും അധ്യാപകരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ അവസ്ഥ ഗുരുതരമല്ലെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഡിഎംഒ പി.ഗോപിനാഥന്‍ പറഞ്ഞു. പരിശോധനയുടെ ഭാഗമായി ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ഡിവൈഎസ്പി പി.തമ്പാന്‍ എന്നിവര്‍ ആശുപത്രിയിലെത്തി കാര്യങ്ങള്‍ വിലയിരുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment