Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് രണ്ടാം ഗഡു സഹായം ഉടന്‍ നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് രണ്ടാം ഗഡു ആനുകൂല്യം ഉടനെ നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഗുണഭോക്താക്കളുടെ പട്ടികയില്‍ കൂടുതല്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുന്നുണ്ട്. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തുനിന്ന് കെ. കുഞ്ഞിരാമന്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് ഗഡുക്കളായാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക.

അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ ഞായറാഴ്ച തുടങ്ങിയ അനശ്ചിതകാല കഞ്ഞിവയ്പ് സമരം തുടരുകയാണ്. കാസര്‍കോടുനിന്നുള്ള അന്‍പതോളം അമ്മമാരും കുഞ്ഞുങ്ങളുമാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ സമരത്തില്‍ പങ്കെടുക്കുന്നത്.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള ഒന്‍പതിന ആശ്വാസനടപടികള്‍ നടപ്പാക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, ആവശ്യമായ ചികില്‍സ ജില്ലയില്‍ത്തന്നെ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.