Latest News

ആലപ്പുഴയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹൗസ് ബോട്ട് കത്തിനശിച്ചു

ആലപ്പുഴ: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹൗസ് ബോട്ട് കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആലപ്പുഴ മാര്‍ത്താണ്ഡം കിഴക്ക് ആറായിരം കായലിലായിരുന്നു സംഭവം. തത്തംപള്ളി സ്വദേശി ജോമോന്റെ ഉടമസ്ഥതയിലുള്ള ബിഗ് ബി എന്ന ബോട്ടാണ് കത്തിയത്.

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ പത്തംഗ സംഘമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. തീപിടിച്ചതിനെ തുടര്‍ന്ന് ബോട്ടിലെ ജീവനക്കാര്‍ വിനോദസഞ്ചാരികളെ സമയോചിതമായി കരയിലേക്ക് മാറ്റിയതിനാല്‍ ദുരന്തം ഒഴിവായി.

വിനോദസഞ്ചാരികളുടെ ഒരു ലാപ്പ് ടോപ്പും മൊബൈല്‍ ഫോണും കത്തിനശിച്ചിട്ടുണ്ട്. പൂര്‍ണ്ണമായി കത്തിയ ബോട്ടിന് പ്രാഥമികമായി എണ്‍പത് ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. അഞ്ച് മുറികളുള്ളബോട്ടാണ് ഇത്. ബോട്ടിനുള്ളിലെ എ.സിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Boat, Fire

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.