മംഗലാപുരം: വിവാഹമുറപ്പിച്ചശേഷം കാണാതായ വധുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവാവ് നല്കിയ ഹര്‍ജി സ്വീകരിച്ച കോടതി സര്‍ച്ച്‌വാറന്റ് പുറപ്പെടുവിച്ചു. യുവതിയെ ബന്ധുക്കളില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്ന പരാതിയെത്തുടര്‍ന്ന് മംഗലാപുരത്തെ ശ്രീറാമിന്റെ പരാതിപ്രകാരം മംഗലാപുരം ജെ.എം.എഫ്.സി. കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
ശ്രീറാമും മഹാരാഷ്ട്ര ദേവഗഡ വാനിവാഡയിലെ യുവതിയും തമ്മിലുള്ള വിവാഹം നവംബര്‍ 27ന് നിശ്ചയിച്ചിരുന്നു. എന്നാല്‍, യുവതിയുടെ ബന്ധുക്കളായ പ്രശാന്ത് ഗോഡ്‌സെയും പ്രമോദ് ഖേല്‍ക്കറും തന്നോട് 20 ലക്ഷം ആവശ്യപ്പെടുകയും നല്കാതിരുന്നപ്പോള്‍ യുവതിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്നാണ് ശ്രീറാമിന്റെ പരാതി.
ബ്രാഹ്മണവിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാന്‍ പ്രയാസമാണ്. പെണ്‍കുട്ടികളുടെ എണ്ണം കുറവായതാണ് കാരണം. ഈ അവസരം മുതലെടുത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിലപേശുകയായിരുന്നുവെന്നാണ് കരുതുന്നത്. ഉത്തരേന്ത്യയില്‍ ഈ വിഭാഗത്തിലുള്ളവര്‍ക്കിടയില്‍ ഈ രീതി വ്യാപകമാണെന്ന് പറയുന്നു.
യുവതി ശ്രീറാമിനയച്ച എസ്.എം.എസ്. സന്ദേശങ്ങളില്‍ താന്‍ ശ്രീറാമിനെമാത്രമേ വിവാഹം കഴിക്കൂ എന്ന് സൂചിപ്പിച്ചിരുന്നു. പിന്നീട് ഒരുവിവരവുമില്ലാതായെന്ന് പരാതിയില്‍ പറയുന്നു. ആദ്യം യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട ആറരലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തിരുന്നു. പിന്നീടാണ് വിവാഹം നടത്താന്‍ 20 ലക്ഷം ആവശ്യപ്പെട്ടതും യുവതിയെ കാണാതായതും. ഇതോടെയാണ് ശ്രീറാം കോടതിയില്‍ പരാതിനല്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment