ന്യൂഡല്‍ഹി: ഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുണ്ടാവുന്ന വിശ്വാസക്കുറവ് പരിഹരിക്കണമെന്നും നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. അരാജകത്വ നടപടികള്‍ ഭരണത്തിന് ബദലല്ലെന്നോര്‍മിപ്പിച്ചുകൊണ്ട്, വരുന്ന തിരഞ്ഞെടുപ്പില്‍ സുസ്ഥിരമായ സര്‍ക്കാറിനെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 65-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഓരോ തിരഞ്ഞെടുപ്പും ഓരോ സന്ദേശവുമായാണെത്തുന്നതെന്ന് രാഷ്ട്രീയത്തിലുള്ളവര്‍ മനസ്സിലാക്കണം. ജനാധിപത്യം സംഭാവനയല്ല, മറിച്ച് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അധികാരത്തിലുള്ളവര്‍ക്ക് അത് പാവനമായ വിശ്വാസമായിരിക്കണം. ആ വിശ്വാസത്തിന്റെ ലംഘനം രാജ്യത്തോടുള്ള നിന്ദയാണ്. നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കരുതെന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ജനങ്ങള്‍ക്ക് പിന്നീട് കൊടുക്കാനാവുന്നതു മാത്രമേ വാഗ്ദാനം ചെയ്യാവൂ. സര്‍ക്കാര്‍ എന്നത് ഔദാര്യത്തിന്റെ കടയല്ല. ജനകീയ അരാജകത്വം ഭരണത്തിന് പകരവുമല്ല- അദ്ദേഹം പറഞ്ഞു.
കള്ള വാഗ്ദാനങ്ങള്‍ ജനങ്ങളെ നിരാശരാക്കുകയും അത് കടുത്ത വെറുപ്പിലേക്ക് നയിക്കുകയും ചെയ്യും. സ്വാഭാവികമായും അധികാരത്തിലിരിക്കുന്നവര്‍ക്ക് നേരേയാവും വെറുപ്പ് തിരിയുക. ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ അവരുടെ കടമ നിര്‍വഹിക്കുകയും സാമൂഹിക, സാമ്പത്തിക പുരോഗതിക്കുള്ള കാര്യങ്ങള്‍ എത്രയും വേഗം നടപ്പാക്കുകയും ചെയ്താലേ ജനങ്ങളുടെ പ്രതിഷേധം കെട്ടടങ്ങൂ. ഇന്ത്യയിലെ ആശയും അഭിലാഷവുമുള്ള യുവജനത രാജ്യത്തിന്റെ ഭാവിയോടുള്ള വഞ്ചനയ്ക്ക് മാപ്പു നല്‍കില്ല - രാഷ്ട്രപതി പറഞ്ഞു.
ജനങ്ങള്‍ക്ക് പ്രതിഷേധം തോന്നുക സ്വാഭാവികമാണെങ്കിലും ജനാധിപത്യത്തെ പുച്ഛിച്ച് തള്ളേണ്ടതില്ല. ആലസ്യവും കഴിവുകേടുമാണ് ജനാധിപത്യ സ്ഥാപനങ്ങളെ ക്ഷീണിപ്പിക്കുന്നത്. സ്വയം നേരെയാവുന്നതിന് ശേഷിയുള്ള സംവിധാനമാണ് ജനാധിപത്യം. ഇക്കൊല്ലം നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ് അങ്ങനെ സ്വയം ശുശ്രൂഷയ്ക്കുള്ള ഒരവസരമാകണമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതും വിവാദം നിറഞ്ഞതുമായ രാഷ്ട്രീയമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ടുള്ളത്. അതില്‍നിന്ന് ഭിന്നമായി 2014- ല്‍ ജനാധിപത്യത്തിന്റെ പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ഈ പശ്ചാത്തലത്തില്‍ സുസ്ഥിരമായ സര്‍ക്കാറിനെ അധികാരത്തിലേറ്റണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ആത്മപരിശോധനയ്ക്കും പ്രവൃത്തിക്കുമുള്ള അവസരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment