തമിഴ് നടി തൃഷയ്ക്കും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്. ചെന്നൈ എഗ്മോര്‍ കോടതിയില്‍ നല്കിയ മാനനഷ്ടക്കേസ് കോടതി പരിഗണിക്കവേ ഹര്‍ജിക്കാരിയായ തൃഷയുടെ അമ്മ ഉമ കൃഷ്ണന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് കെ.ജി ഗോപാലകൃഷ്ണന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2004ല്‍ തൃഷയുടെ പേരില്‍ ഇന്റര്‍നെറ്റിലും യൂട്യൂബിലും വൈറലായ ഒരു വീഡിയോയ്ക്കെതിരെയാണ് അമ്മ മാനനഷ്ടക്കേസ് നല്‍കിയത്.
തൃഷ ബാത്തിംഗ് വീഡിയോ എന്ന പേരില്‍ പ്രചരിച്ച വീഡിയോയെ കുറിച്ച് ഒരു മാസികയും വാര്‍ത്തയാക്കിയിരുന്നു. 2005ല്‍ മകളുടെ അശ്ലീല ചിത്രങ്ങള്‍ പുറത്തുവിട്ടെന്നും കാണിച്ച് മാസികക്കെതിരെ കേസ് നല്കി. കേസ് പരിഗണിക്കവേ തൃഷയുടെ അമ്മ ഹാജരാകാത്തതിനെ തുടര്‍ന്ന് അടുത്ത പ്രാവശ്യം ഹാജരാകുന്നതിനാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ തൃഷയുടെ അമ്മ കേസ് പിന്‍വലിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Tamil Actress, Thrisha, Mother, Case, Arrsted Warrant
No comments:
Post a Comment