Latest News

സരിതയുടെ സാരിയും 'തൊണ്ടി'യല്ലേയെന്ന് കോടതി

കൊച്ചി:  സോളാര്‍ കേസിലെ പ്രതിയായ സരിതയുടെ സാരിയും 'തൊണ്ടി'യല്ലേയെന്ന് കോടതി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ് പരിഗണക്കുമ്പോഴായിരുന്നു ശനിയാഴ്ചയും കോടതിയുടെ ചോദ്യം. സോളാര്‍ തട്ടിപ്പു കേസിലെ പണം ഉപയോഗിച്ചാണ് സരിത സാരി വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് കോടതി ഇതും തൊണ്ടിമുതലല്ലേ എന്നു ചോദിച്ചത്. തൊണ്ടിമുതല്‍ കണ്ടുകെട്ടേണ്ടേയെന്നും കോടതി ചോദിച്ചു.

ആറു കോടി രൂപയുടെ തട്ടിപ്പാണ് സരിതയും ബിജുവും ചേര്‍ന്നു നടത്തിയതെന്നായിരുന്നു പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഇതില്‍ 13 ലക്ഷം രൂപയ്ക്ക് സരിത സാരി വാങ്ങിയെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സാരികള്‍ തൊണ്ടിമുതലായി കണക്കാക്കണമെന്നും സാരികള്‍ കണ്ടുകെട്ടണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചോ എന്നും കോടതി ചോദിച്ചു. പൊതുമുതല്‍ ധൂര്‍ത്തടിക്കുയല്ലേ സരിത ചെയ്തതെന്ന് ചോദിച്ച കോടതി, പ്രതികള്‍ക്ക് ആഢംബരപൂര്‍ണമായ ജീവിതം നല്‍കേണ്ടതുണ്ടോയെന്നും ചോദിച്ചു. കോടതിയുടെ പരിഗണനയില്‍ അല്ലാത്ത വിഷയത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ചോദ്യങ്ങള്‍ക്ക് അഭിഭാഷകന്‍ നല്‍കിയ മറുപടി.അതിനിടെ തട്ടിപ്പു കേസിലെ പ്രതി സരിതയ്ക്ക് ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചു. വിമാന ടിക്കറ്റിനു പണം നല്‍കിയില്ലെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

ഇനി ഒരു കേസ് കൂടി മാത്രമാണ് സോളാര്‍ തട്ടിപ്പില്‍ സരിതയ്‌ക്കെതിരേ അവശേഷിക്കുന്നത്. ഇതുകൂടി ലഭിച്ചാല്‍ സരിതയ്ക്ക് ജയിലിന് പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സരിത എസ്. നായരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ദേശീയപാത ഒഴിവാക്കി പുതുപ്പളളി വഴി കൊണ്ടുപോയത് എന്തിനാണെന്ന് ഹൈക്കോടതി വെള്ളിയാഴ്ച ചോദിച്ചിരുന്നു. ജയിലില്‍ സരിതയ്ക്ക് ബ്യൂട്ടീഷനുണ്‌ടോയെന്നും കോടതി ചോദിച്ചിരുന്നു. ജയിലില്‍ സരിതയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ, സംസ്ഥാനത്ത് ഭരണനേതൃത്വവും മാഫിയകളും തമ്മില്‍ ബന്ധമുണ്‌ടോയെന്നും കോടതി ചോദിച്ചു. സരിതയ്ക്ക് ഇത്രമാത്രം സാരികള്‍ എവിടെനിന്നാണെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

പോലീസല്ല ബന്ധുക്കളാണ് സരിതയ്ക്ക് സാരി കൊണ്ടുകൊടുക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍നിന്ന് എറണാകുളത്തെ കോടതിയില്‍ ഹാജരാക്കിയശേഷം മടങ്ങുമ്പോഴായിരുന്നു സരിതയുടെ 'പുതുപ്പള്ളി യാത്ര.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha Sari, Solar Case, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.