മരട്: വ്യാജ സ്വര്‍ണ്ണം വിറ്റ് തട്ടിപ്പിനു ശ്രമിച്ച കേസില്‍ മരടില്‍ അറസ്റ്റിലായ രണ്ടു പേര്‍ മലയാളസിനിമയിലെ നടന്‍ അശോകന്റെ സഹോദരങ്ങള്‍.
ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാക്കനാട് ചിറ്റേത്തുകര കണ്ണങ്കേരി റോഡ് ഹബ് അപ്പാര്‍ട്ടുമെന്റില്‍ പ്രസന്നകുമാര്‍ (61), സഹോദരന്‍ രവിപുരം ആലപ്പാട്ട് ക്രോസ് റോഡ് ഗീതാനിവാസില്‍ ഹരികുമാര്‍ (56) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റുചെയ്തത്.
ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തതിനെത്തുടര്‍ന്നു പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു. കുമ്പളം സ്വദേശിയും പൂണിത്തുറ പേട്ടയിലെ ജ്വല്ലറി ഉടമയുമായ രാകേഷ്, സുഹൃത്ത് സ്വര്‍ണ്ണവ്യാപാരിയായ മാര്‍ട്ടിന്‍ എന്നിവരുടെ പരാതിയെത്തുടര്‍ന്നാണു ഇരുവരെയും അറസ്റ്റു ചെയ്തത്. നാലു കിലോ സ്വര്‍ണ്ണം വില്പനയ്ക്കുണ്ടെന്ന് ധരിപ്പിച്ച് രാകേഷിനെയാണു പ്രതികള്‍ ആദ്യം സമീപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതികളിലൊരാളായ പ്രസന്നകുമാര്‍ അഞ്ചു ഗ്രാം സാമ്പിള്‍ സ്വര്‍ണ്ണവുമായി ജ്വല്ലറിയിലെത്തിയത്. പരിശോധിച്ചപ്പോള്‍ തനി തങ്കമാണെന്ന് ജ്വല്ലറി ഉടമയ്ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് തന്റെ കാക്കനാട്ടെ ഫ്‌ളാറ്റിലെത്തിയാല്‍ നാലു കിലോ സ്വര്‍ണ്ണം നല്കാമെന്നും അവിടെവച്ച് പണമിടപാടു നടത്തണമെന്നും പറഞ്ഞു. മാര്‍ക്കറ്റ് വിലയേക്കാള്‍ കിലോയ്ക്ക് 20,000 രൂപ കുറച്ചുതരാമെന്നായിരുന്നു വാഗ്ദാനം. ഇതു സമ്മതിച്ച ജ്വല്ലറി ഉടമ സുഹൃത്തായ പാലാരിവട്ടം സ്വദേശി മാര്‍ട്ടിനുമൊത്ത് ശനിയാഴ്ച ഫ്‌ളാറ്റിലെത്തുകയായിരുന്നു.
ഈ സമയം പ്രസന്നനെ കൂടാതെ സഹോദരന്‍ ഹരികുമാറും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് നാലുകിലോ സ്വര്‍ണ്ണം എടുത്തു കാണിച്ചു. എന്നാല്‍ സ്വര്‍ണ്ണം വ്യാജമാണെന്ന് ജ്വല്ലറി ഉടമയ്ക്കും സുഹൃത്തിനും സംശയം തോന്നി. തുടര്‍ന്ന് മുഴുവന്‍ തുകയുമായി വന്ന് ഇടപാടു നടത്താമെന്ന് പറഞ്ഞ് അല്പം സ്വര്‍ണ്ണം എടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇതു പരിശോധിച്ചപ്പോള്‍ സംശയിച്ചതു പോലെ തന്നെ വ്യാജനാണെന്ന് തെളിഞ്ഞു. മരട് എസ്‌ഐ എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor, Ashokan, Brothers, Arrested

No comments:
Post a Comment