തിരുവനന്തപുരം: യുവജന ക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ വ്യാജ വിവാഹവാര്‍ത്ത നല്‍കിയത് സകലതും ഡോട്ട് കോം എന്ന പത്രത്തിന്റെ തിരുവനന്തപുരം പ്രതിനിധി രതീഷ് നാരായണനാണെന്ന് പോലീസിന് വിവരം ലഭിച്ചു.
ഒളിവില്‍ കഴിയുന്ന ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് മന്ത്രി സെക്രട്ടറിയേറ്റ് ജീവനക്കാരനുമായി വിവാഹിതനാവുകയാണെന്ന് വാര്‍ത്ത സകലതും ഡോട്ട് കോം പ്രസിദ്ധീകരിച്ചത്.
ഇവരുടെ ചുവടുപിടിച്ച് ഇംഗ്ലണ്ടിലുള്ള ബ്രിട്ടീഷ് പത്രം, ബ്രിട്ടീഷ് കൈരളി, ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് തുടങ്ങിയ ഓണ്‍ലൈന്‍ പത്രങ്ങളിലും വാര്‍ത്ത വന്നു. തുടര്‍ന്ന്, സത്യത്തിന് നിരക്കാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചത് അപകീര്‍ത്തിപ്പെടുത്താനാണെന്ന് കാണിച്ച് മന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഇതിനിടെ ഓണ്‍ ലൈന്‍ പത്രത്തിന്റെ വക്താവായ ഒരാള്‍ ഇംഗ്ലണ്ടില്‍ നിന്നും മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതും പരാതിയായിരുന്നു. മന്ത്രി നല്കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ സംഭവിക്കുമെന്നായിരുന്നു ഭീഷണി. ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Minister, Jayalashmi

No comments:
Post a Comment