കോട്ടയം: മദ്യപിച്ച് റെയില്‍വേ സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് പിടിയിലായ സീരിയല്‍ സംവിധായകന്‍ ജില്ലാ ആശുപത്രിയിലും പ്രശ്‌നങ്ങളുണ്ടാക്കി. മദ്യലഹരിയിലാണോ എന്ന മെഡിക്കല്‍ പരിശോധനക്കു ജില്ലാ ആശുപത്രിയില്‍ കൊണ്ടു വന്നപ്പോഴായിരുന്നു ഇത്. ഡോക്ടറുടെ ക്വാളിഫിക്കേഷന്‍ അറിഞ്ഞ ശേഷമേ താന്‍ പരിശോധനക്ക് വിധേയനാകു എന്ന് ശഠിച്ചു. മാത്രമല്ല പരിശോധനയുടെ കോപ്പികള്‍ അപ്പോള്‍ തന്നെ നല്കണം.
ഇതേ ചൊല്ലി ഡോക്ടറെയും ഇയാള്‍ അസഭ്യം പറഞ്ഞതായി സംവിധായകനെ അറസ്റ്റുചെയ്ത റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പറഞ്ഞു. ഇപ്പോള്‍ പുതുപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപം വച്ചാണ് ഇയാള്‍ ബഹളമുണ്ടാക്കിയത്. ഒരു സ്ത്രീയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയോടെ അവര്‍ ബഹളംവച്ചു. തുടര്‍ന്ന് ആര്‍പിഎഫ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവരെയും അസഭ്യം പറഞ്ഞു.
ഒടുവില്‍ പിടൂകൂടി മെഡിക്കല്‍ പരിശോധന നടത്തി. ഇയാളെ പിന്നീട് രണ്ടു പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. 23ന് കോട്ടയത്തു നടക്കുന്ന റെയില്‍വേ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Mobile, Photo, Arrested
No comments:
Post a Comment