യവൗന്‍ഡേ: സ്വവര്‍ഗപ്രണയം നിയമവിധേയമാക്കാന്‍ ലോകമെങ്ങും സമരങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആണ്‍സുഹൃത്തിന് അയച്ച വെറുമൊരു എസ്എംഎസ്സിന്റെ പേരില്‍ മൂന്നു വര്‍ഷം തടവിന് വിധിക്കപ്പെട്ടയാള്‍ ജയിലില്‍ മരിച്ചു.
റോജര്‍ ജീന്‍ ക്ലോഡ് എംബഡെ(34) എന്ന കാമറൂണ്‍ കാരനാണ് ഹെര്‍ണിയ ബാധിച്ച് ജയിലില്‍ മരിച്ചത്. സ്വവര്‍ഗരതിക്കാരന്‍ ആയതുകൊണ്ട് ഇയാള്‍ക്ക് അധികൃതരോ ബന്ധുക്കളോ മികച്ച ചികിത്സ ലഭ്യമാക്കിയിരുന്നില്ല.
‘എനിക്കു നിന്നോട് കടുത്ത പ്രണയമാണ്’ എന്നായിരുന്നു യുവാവിനെ തടവിലിടാന്‍ കാരണമായ എസ്എംഎസ്. സ്വവര്‍ഗ പ്രണയം കുറ്റകരമായി കണക്കാക്കുന്ന ആഫ്രിക്കന്‍ രാജ്യമാണ് കാമറൂണ്‍. മന:സാക്ഷിയുടെ തടവുകാരന്‍ എന്നാണ് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ തടവുകാരനെ വിശേഷിപ്പിച്ചത്. ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എംബഡെയുടെ മോചനത്തിനായി ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ ദാരുണാന്ത്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Sms, Case, Jayil
No comments:
Post a Comment