തൃശൂര്‍: നെടുപുഴയില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ അറസ്റ്റു ചെയ്തു. നെടുപുഴ സ്വദേശികളായ പനയ്ക്കല്‍പറമ്പില്‍ വീട്ടില്‍ പ്രഭാകരന്‍(38), കൂട്ടാലയ്ക്കല്‍ രാജേഷ്(29) എന്നിവരെയാണ് വെസ്റ്റ് സിഐ കെ.കെ.സജീവന്‍, നെടുപുഴ എസ്‌ഐ അനന്തനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
നെടുപുഴ ജെബിസി സ്കൂളിന് സമീപം പല്ലന്‍ വീട്ടില്‍ ആന്റോയുടെ മകന്‍ ജിന്റോ(22)യെയാണ് 18ന് ഉച്ചയോടെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചിരുന്നു. സമീപവാസിയായ സ്ത്രീയുമായി ജിന്റോയ്ക്കുണ്ടായ അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ജിന്റോയ്ക്ക് അവിഹിത ബന്ധമുണ്ടെന്നു പറയുന്ന സ്ത്രീയുടെ ഭര്‍ത്താവാണ് അറസ്റ്റിലായ പ്രഭാകരന്‍. ഇയാളുടെ സുഹൃത്താണ് കൂട്ടുപ്രതി രാജേഷ്. ഇയാളും ജിന്റോയും മുമ്പ് പലതവണ വഴക്കിട്ടിരുന്നു. പരസ്പരം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ടത്രേ. സംഭവദിവസവും ഇങ്ങനെയുണ്ടായി. ധൈര്യമുണ്ടെങ്കില്‍ നേരിട്ടു വരാന്‍ ജിന്റോ വെല്ലുവിളിച്ചതായാണ് സൂചന. തുടര്‍ന്ന് സ്ഥലത്തെത്തിയ ഇയാളും ഒപ്പമുള്ളയാളും ചേര്‍ന്ന് ജിന്റോയെ കുത്തുകയായിരുന്നുവത്രേ. രക്തം വാര്‍ന്ന് ജിന്റോ ഏറെനേരം വഴിയില്‍ കിടന്നു. പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അന്വേഷണ സംഘത്തില്‍ ഷാഡോ പോലീസ് സംഘങ്ങളായ സുവൃതകുമാര്‍, റാഫി, പഴനിസ്വാമി, ഉല്ലാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, police, Arrested

No comments:
Post a Comment