തിരുവനന്തപുരം: മന്ത്രി പി.കെ.ജയലക്ഷ്മിയെ ഇംഗ്ലണ്ടില്‍ നിന്നും ഭീഷണിപ്പെടുത്തിയയാളെ പോലീസ് തിരിച്ചറിഞ്ഞു. 00447076633222, 00447894277538, 00447402935193 എന്നീ ഓണ്‍ലൈന്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു ദിവസം നടത്തിയ അന്വേഷണത്തിനു ശേഷമാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മന്ത്രി ജയലക്ഷ്മിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ നിരന്തരമായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.
മുമ്പ് ഫേസ്ബുക്ക് കേന്ദ്രീകരിച്ച് ചില അപവാദ പ്രചാരണങ്ങളും മന്ത്രിക്കെതിരേ നടന്നിരുന്നു. ഇതിനെതിരേയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരേ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ വ്യാജ വിവാഹ വാര്‍ത്തപ്രചരിപ്പിച്ചതാണ് കേസിന് ആസ്പദമായ സംഭവം. മന്ത്രി വിവാഹിതയാവാന്‍ പോവുകയാണെന്നും സെക്രട്ടേറിയറ്റ് ജീവനക്കാരനും സ്വന്തം പാര്‍ട്ടിക്കാരനുമായ യുവാവാണ് വരനെന്നുമായിരുന്നു ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നത്.
വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അറിയിച്ച് മന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഇംഗ്ലണ്ടില്‍ നിന്നും ഭീഷണിയെത്തിയത്.
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്കായിരുന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കോളുകള്‍ വന്നത്. ഡിജിപിക്ക് നല്‍കിയ കേസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് മന്ത്രി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മന്ത്രിയുടെ ഓഫീസ് പരാതി നല്‍കിയിരുന്നു. സകലതും ഡോട്ട്‌കോം, ബ്രിട്ടീഷ് പത്രം, ബ്രിട്ടീഷ് കൈരളി, ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്, തനിനിറം എന്നീ മാധ്യമങ്ങളാണ് മന്ത്രിക്കെതിരേ അപകീര്‍ത്തികരമായ തരത്തില്‍ വാര്‍ത്ത നല്‍കിയതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതേതുടര്‍ന്ന് ചില വെബ്‌സൈറ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Minister, P.K.Jayalakshmi, Case, Police, Arrested
No comments:
Post a Comment